തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ടാഴ്ച മുമ്പേ തളിപ്പറമ്പിൽ മഞ്ഞപ്പിത്തം രൂക്ഷമാണെന്നും ആരോഗ്യവകുപ്പ് സ്ഥാപനങ്ങൾ അടക്കുന്നതിന് നോട്ടീസ് നൽകി എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വോയിസ് മെസ്സേജ് വന്നിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുതൽ 46 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സ്ത്രീയുടെ വോയിസ് സന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം കേസുകൾ തളിപ്പറമ്പിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും തളിപ്പറമ്പ് നഗരത്തിൽ നിന്നുള്ള ഭക്ഷണവും വെള്ളവും ഒഴിവാക്കുകയും വേണം എന്നാണ് അതിൽ പറയുന്നത്.
ഇത്തരത്തിൽ ഭീതിപ്പെടുത്തുന്ന ദുഷ്പ്രചരണം നടത്തുകയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടിക്ക് പോകുമെന്ന് മർച്ചൻസ് അസോസിയേഷൻ അറിയിച്ചിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങൾ വ്യാപാരികളെ മാത്രമല്ല പൊതുജനങ്ങളെയും ഭീതിയിലാക്കുകയാണ്. ഈ സന്ദേശം നൽകിയ ആളെ കണ്ടെത്തുന്നതിനും നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനും സഹായം അഭ്യർത്ഥിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Another false message