പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം

പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം
Jun 26, 2024 08:16 PM | By Sufaija PP

പയ്യാവൂർ: മലയോര മേഖലയിലെ പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം. മലയാള മനോരമ ദിനപ്പത്രം മലയോരങ്ങളിലെ കുടിയേറ്റ ഗ്രാമങ്ങളിലെത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച അയ്യങ്കാനാൽ കുടുംബത്തിലെ മുതിർന്ന അംഗമായ തോമസ് ചേട്ടന് പത്ര വിതരണ രംഗത്ത് ഏഴര പതിറ്റാണ്ട് കാലത്തെ പാരമ്പര്യമാണുള്ളത്. നിലവിൽ തോമസ് ചേട്ടൻ്റെ ഭാര്യയും മൂന്ന് മക്കളും ഒരു കൊച്ചുമകളുമടക്കം കുടുംബത്തിലെ എല്ലാവരും  പയ്യാവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മനോരമ ഏജൻ്റുമാരാണ്. 

എഴുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് ചെമ്പേരിയിൽ കുടിയേറിയ  പൊതുപ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അയ്യങ്കാനാൽ കുഞ്ഞേട്ടൻ എന്നറിയപ്പെട്ടിരുന്ന ജോസഫ് അയ്യങ്കാനാൽ തോമസ് ചേട്ടൻ്റെ പിതൃസഹാേദരനും  മാർഗദർശിയുമാണ്. അവിഭക്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റായിരുന്ന കുഞ്ഞേട്ടന് പത്രം വായന നിർബന്ധമായിരുന്നു. പാലായിൽ മനോരമ  വരിക്കാരായിരുന്ന കുഞ്ഞേട്ടൻ്റെ കുടുംബം മലബാറിൽ  കുടിയേറി താമസമാരംഭിച്ച ചെമ്പേരി യിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള  തളിപ്പറമ്പിൽ മാത്രമാണ് അന്ന് പത്രം ലഭ്യമായിരുന്നത്.

1948 ൽ ഒരിക്കൽ കുഞ്ഞേട്ടൻ പാലായിലെത്തിയപ്പോൾ മലയാള മനോരമയുടെ കോട്ടയം ഓഫിസിൽ പോയി അന്നത്തെ ഏജൻസി മാനേജർ മാത്യൂസുമായി സംസാരിച്ച് ശ്രീകണ്ഠപുരം കേന്ദ്രമാക്കി ഒരു ഏജൻസി ആരംഭിച്ചു. അക്കാലത്ത് അവിടെ നിന്നും പത്രങ്ങൾ മടമ്പം, പയ്യാവൂർ, പൈസക്കരി, ചെമ്പേരി,പുലിക്കുരുമ്പ, കുടിയാന്മല എന്നിവിടങ്ങളിലേക്ക് വഴിയാത്രക്കാർ മുഖേനയും വൈകുന്നേരങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളുടെ പക്കലും കൊടുത്തയച്ച്  പ്രധാന ജംഗ്ഷനുകളിലെ കച്ചവട സ്ഥാപനങ്ങളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. അന്ന് മലയോര പ്രദേശങ്ങളിൽ സർവീസ് നടത്തിയിരുന്ന ജീപ്പുകളിലും പത്രങ്ങൾ കൊടുത്തു വിട്ടിരുന്നു. ഇതിനിടെ ഒരുദിവസം തോമസ് ചേട്ടൻ്റെ പാപ്പൻ (കുഞ്ഞേട്ടൻ ) മനോരമയുടെ തളിപ്പറമ്പിലെ  സബ് ഏജൻറ് പി.എ. കുഞ്ഞിമൂസാനേയും കൂട്ടി വന്ന് അദ്ദേഹത്തിൻ്റെ ജ്യേഷ്ടനും വ്യാപരിയുമായിരുന്ന തോമസ് ചേട്ടൻ്റെ ചാച്ചനെ കാണുകയും  ആറ് ആൺമക്കളുള്ള കുടുംബമല്ലേ നിങ്ങളുടേത്,  നിങ്ങൾക്ക് പത്രവിതരണം എളുപ്പമാകും എന്ന് പറഞ്ഞ് ചാച്ചനെ കൊണ്ട് ഏജൻസി എടുപ്പിക്കുകയാണുണ്ടായത്.

ആദ്യകാലത്ത് പയ്യാവൂരിൽ ചാച്ചനും  രണ്ടാമത്തെ ജേഷ്ഠൻ ജോസും ഏജൻ്റായി പ്രവർത്തിച്ചു. അന്ന് ശ്രീകണ്ഠപുരത്ത് നിന്നാണ് പത്രം എടുത്തു കൊണ്ടിരുന്നത്. മഴക്കാലത്ത് റോഡുകളിൽ വെള്ളം കയറി യാത്ര തടസപ്പെടുമ്പോൾ ചേരൻകുന്നിൽ പോയി തലച്ചുമടായി വേണം പത്രം കൊണ്ടുവരാൻ. തോമസ് ചേട്ടൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പത്രവിതരണം തുടങ്ങിയിരുന്നു. ഇപ്പോഴും പയ്യാവൂർ ടൗൺ ഏജൻ്റായി തുടരുന്നു.  വിവാഹിതനായ ശേഷം ഭാര്യ ഏലിയാമ്മ തോമസിൻ്റെ പേരിൽ പൈസക്കരിയിൽ ഏജൻസി തുടങ്ങി.  മൂന്ന് മക്കളിൽ പ്രിൻസ് ചന്ദനക്കാംപാറയിലും, പ്രദീഷ്  കാഞ്ഞിരക്കൊല്ലിയിലും പ്രസ്റ്റിൻ മുത്താറിക്കുളത്തും  ഏജൻ്റുമാരാണ്. അവരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പത്രം വിതരണം ചെയ്യുന്നു. കൂടാതെ മൂത്ത മകൻ്റെ മകൾ ഏയ്ഞ്ചൽ പ്രിൻസും മനോരമയുടെ വണ്ണായിക്കടവ് ഏജൻ്റാണ്. മൂത്ത ജേഷ്ഠൻ ജോസഫ് പയ്യാവൂർ ഏജൻ്റാണ്. മൂത്ത മകൻ പ്രിൻസ് പത്ര വിതരണത്തോടൊപ്പം വിവിധ ബിസിനസ് മേഖലകളിലും സജീവമാണ്. രണ്ടാമത്തെ മകൻ പത്രവിതരണത്തിനൊപ്പം സ്വന്തമായി ടാക്സി സർവീസും നടത്തുന്നുണ്ട്. പത്രവിതരണത്തിന് നേതൃത്വം നൽകിവരുന്ന മൂന്നാമത്തെ മകൻ പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ അധ്യാപകനുമാണ്.

ആദ്യകാലങ്ങളിൽ തലച്ചുമടായും സൈക്കിളിലും പത്രവിതരണം നടത്തിയപ്പോൾ മലയോരത്തെ പ്രധാന ജംഗ്ഷനുകളിലെ കടകളിൽ വരിക്കാരുടെ പേരെഴുതിയാണ് പത്രങ്ങൾ എത്തിച്ചിരുന്നത്. വരിക്കാരുടെ കുടുംബാംഗളിലാരെങ്കിലും കടയിലെത്തി പേര് നോക്കി പത്രമെടുത്ത് വീട്ടിലേക്ക് കൊണ്ടു പോകുമായിരുന്നു. പിന്നീട് കാലത്തിനൊത്ത മാറ്റം പത്ര വിതരണത്തിലുമുണ്ടായി. ബൈക്ക്, ഒട്ടാേറിക്ഷ, കാർ തുടങ്ങിയവയിൽ വരിക്കാരുടെ വീട്ടുമുറ്റങ്ങളിലെത്തിച്ചാണ് ഇപ്പോൾ പത്രങ്ങൾ നൽകുന്നത്. അത് പോലെ തന്നെ വരിസംഖ്യ പിരിവിലും ആധുനിക സാങ്കേതിക വിദ്യ പ്രായോഗികമാക്കിയിട്ടുണ്ട് തോമസ് ചേട്ടൻ.

മുൻ കാലങ്ങളിൽ ഓരാേ മാസവും വരിക്കാരുടെ വീടുകളിൽ നേരിട്ടെത്തി റെസീറ്റ് എഴുതി നൽകിയാണ് വരിസംഖ്യ സ്വീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഡിജിറ്റൽ പണമിടപാട് മുഖേനയാണ് ഓരോ വരിക്കാരുടേയും വരിസംഖ്യ യഥാസമയം തോമസ് ചേട്ടൻ്റെ അക്കൗണ്ടിലേക്കെത്തുന്നത്.  കഴിഞ്ഞ അഞ്ചുവർഷമായി പൂർണമായും ഡിജിറ്റൽ പെയ്മെൻ്റ് രീതിയിലാണ് പണമിടപാടുകൾ നടത്തുന്നത്. ഇതിനായി 'ബിക്സ് ന്യൂസ്പേപ്പർ' എന്ന ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ഇതുവഴി വരിക്കാർക്ക് എളുപ്പത്തിൽ വരിസംഖ്യ അറിയാനും എല്ലാ മാസവും കൃത്യമായി ഓൺലൈൻ വഴി പണം അടയ്ക്കാനും സാധിക്കുന്നു. വരിക്കാർക്ക് വേണ്ടി പ്രത്യേക ആപ്ലിക്കേഷൻ സൗകര്യവും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. പണം സ്വീകരിച്ച് ഉടനെ അവർക്ക് വാട്സ്ആപ്പ് വഴിയോ എസ്എംഎസ് വഴിയോ വരിസംഖ്യ അടച്ചതിൻ്റെ റെസീറ്റും ലഭ്യമാക്കും. ഇതിനാൽ പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാനും സാധിച്ചിട്ടുണ്ട്.

The family of Ayyankanal Thomas

Next TV

Related Stories
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന് കൈമാറി

Sep 28, 2024 09:37 PM

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന് കൈമാറി

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ചോദ്യപ്പെട്ടി മൂത്തേടത്ത് സ്കൂളിന്...

Read More >>
കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു

Sep 28, 2024 09:13 PM

കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആചരിച്ചു

കണ്ണൂർ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ജില്ലയിൽ...

Read More >>
മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

Sep 28, 2024 09:08 PM

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന് മുതല്‍

മുന്‍ഗണന റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ മൂന്ന്...

Read More >>
പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

Sep 28, 2024 09:05 PM

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍

പുഷ്പൻ്റെ വിയോഗം: തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ നാളെ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 28, 2024 09:03 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sep 28, 2024 05:32 PM

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച...

Read More >>
Top Stories










News Roundup