മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസ്: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്
Jun 18, 2024 12:30 PM | By Sufaija PP

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി ഇടപാടു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും ഹൈക്കോടതി നോട്ടീസ്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടല്‍ എംഎല്‍എയുടെ ഹര്‍ജിയിലാണ് നടപടി. സിഎംആര്‍എല്‍ ഉള്‍പ്പെടെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹര്‍ജി തള്ളി. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജിയുമായി മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കിന് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടൽ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരെ എതിര്‍കക്ഷികളാക്കിയാണ് കുഴൽനാടൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിരുന്നത്.

: High Court notice to Chief Minister Pinarayi Vijayan and his daughter

Next TV

Related Stories
ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

Jun 26, 2024 08:20 PM

ക്ഷേമ പെന്‍ഷൻ വിതരണം നാളെ മുതൽ

ക്ഷേമ പെന്‍ഷൻ വിതരണം നാളെ...

Read More >>
അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 26, 2024 08:19 PM

അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിതീവ്ര മഴ സാധ്യത: രണ്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

Read More >>
പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം

Jun 26, 2024 08:16 PM

പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ കുടുംബം

പത്ര വിതരണത്തിൽ നാല് തലമുറകൾ പിന്നിടുകയാണ് പയ്യാവൂരിലെ പത്രം ഏജൻ്റ് അയ്യങ്കാനാൽ തോമസിൻ്റെ...

Read More >>
തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

Jun 26, 2024 08:10 PM

തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം ആചരിച്ചു

തടിക്കടവ് ഗവ. ഹൈസ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധദിനം...

Read More >>
തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി നൽകി

Jun 26, 2024 05:00 PM

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി നൽകി

തളിപ്പറമ്പിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു എന്ന് വീണ്ടും വ്യാജസന്ദേശം: പൊലീസിൽ പരാതി...

Read More >>
കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

Jun 26, 2024 04:39 PM

കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000രൂപ, ഇരുചക്രവാഹനത്തിന് 3500 രൂപ ,കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം...

Read More >>
Top Stories