കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി
Jun 15, 2024 09:53 PM | By Sufaija PP

കണ്ണൂർ: കേരളത്തിലെ വിവിധ ജില്ലകളിലായി 117 റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 269.19 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ അനുമതിയായി. രണ്ട് നടപ്പാലങ്ങള്‍ക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങള്‍ക്ക് 37 കോടി രൂപയും അനുവദിച്ചു. റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ നാല് റോഡുകള്‍ക്കും മൂന്നു ടൗണുകളുടെ നവീകരണത്തിനും ഒരു കെട്ടിടത്തിനുമായാണ് 19.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. പേരാവൂര്‍ മണ്ഡലത്തിലെ കാര്‍കോട്ടക്കരി-ഈന്തുങ്കരി-അങ്ങാടിക്കടവ്-വാണിയപ്പാറ-രണ്ടാംകടവ് റോഡിനു രണ്ടു കോടിയും തെറ്റുവഴി-മണത്തണ റോഡിനു മൂന്നു കോടിയും ഇരിക്കൂര്‍ മണ്ഡലത്തിലെ ഇരിട്ടി-ഉളിക്കല്‍-മാട്ടറ-കാലാങ്കി റോഡിനു നാല് കോടിയും മട്ടന്നൂര്‍ മണ്ഡലത്തിലെ ആയിത്തറ - ഗോശാല റോഡിനു നാല് കോടിയും അനുവദിച്ചു.

മട്ടന്നൂര്‍ മണ്ഡലത്തിലെ കോളയാട് ടൗണ്‍ നവീകരണത്തിന് രണ്ടു കോടിയും കണ്ണൂര്‍ മണ്ഡലത്തിലെ ചമ്പാട് ടൗണ്‍ സൗന്ദര്യ വല്‍ക്കരണത്തിനു 50 ലക്ഷവും ധര്‍മടം മണ്ഡലത്തിലെ മൗവ്വേരി ടൗണ്‍ സൗന്ദര്യ വല്‍ക്കരണത്തിനു 50 ലക്ഷവും അനുവദിച്ചു. കണ്ണൂര്‍ മണ്ഡലത്തിലെ ചക്കരക്കല്‍ ഓഡിറ്റോറിയം നിര്‍മാണത്തിന് 3.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

19.5 crores of administrative sanction

Next TV

Related Stories
പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

Jul 17, 2024 10:07 PM

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ...

Read More >>
ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

Jul 17, 2024 09:09 PM

ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ...

Read More >>
അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും നിയന്ത്രണം.

Jul 17, 2024 09:03 PM

അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും നിയന്ത്രണം.

അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമം സംഘടിപ്പിച്ചു

Jul 17, 2024 08:49 PM

പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമം സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല - പ്രവാസി സംഗമം...

Read More >>
ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

Jul 17, 2024 05:56 PM

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍...

Read More >>
രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത് ലീഗ്

Jul 17, 2024 05:53 PM

രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത് ലീഗ്

രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത്...

Read More >>
Top Stories

News Roundup