---
title: "കണ്ണൂരിൽ രാജേഷ്  കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി"
english_title: "Rajesh_reunion "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293629/rajesh_reunion"
published_at: "2025-06-01T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c768cac551_IMG-20250601-WA0216.jpg"
keywords: []
---

# കണ്ണൂരിൽ രാജേഷ്  കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബസംഗമം നടത്തി

> **Lead Summary:** രാജേഷ് സംസ്ഥാന കൂട്ടായ്മയുടെ

## Article Content

രാജേഷ് സംസ്ഥാന കൂട്ടായ്മയുടെ

കുടുംബസംഗമം നടത്തി

കണ്ണൂർ : രാജേഷ് സംസ്ഥാന കൂട്ടായ്മയുടെ കുടുംബസംഗമം നടത്തി. സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയാണ് രാജേഷ് കൂട്ടായ്മ. കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടന്ന സംഗമം ബോക്സിംഗ് യു.എസ്. എ ഗോൾഡൻ ലെവൽ പരീശീലകനും മുൻസംസ്ഥാന ചാമ്പ്യനുമായ രാജേഷ് കുമാരൻ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ്ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികളെ ചടങ്ങിൽ അനുമോദിച്ചു. എ.എസ്.ഐ രാജേഷ് തളിയിൽ, ഗ്രൂപ്പ്കൺവീനർ രാജേഷ് കല്ല്യാശ്ശേരി, ട്രഷറർ രാജേഷ് രാമർ, ഭാരവാഹികളായ രാജേഷ് ബാലൻ, രാജേഷ് കോയ്യോടൻ എന്നിവർ പ്രസംഗിച്ചു. വരുന്ന തലമുറയിൽ രാജേഷ് എന്ന നാമധേയം നൽകുവാൻ തയ്യാറാണെന്ന പ്രതിജ്ഞയും രാജേഷുമാരുടെ മക്കൾ ഏറ്റുചൊല്ലി. ചടങ്ങിൽ 69 കാരനായ മുതിർന്ന രാജേഷ് പള്ളിക്കുന്നിനെ പൊന്നാടയണിച്ച് ആദരിച്ചു.

തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293629/rajesh_reunion)