---
title: "അഡ്വക്കറ്റ് മോഹൻ ജോർജിന് നറുക്ക് :നിലമ്പൂരിൽ ബിജെപി സ്ഥാനാർതിയായി മത്സരിക്കും "
english_title: "Nilambur election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293549/nilambur-election"
published_at: "2025-06-01T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c016a758ff_Screenshot_20250601_125905_Chrome.jpg"
keywords: []
---

# അഡ്വക്കറ്റ് മോഹൻ ജോർജിന് നറുക്ക് :നിലമ്പൂരിൽ ബിജെപി സ്ഥാനാർതിയായി മത്സരിക്കും 

> **Lead Summary:** മലപ്പുറം: അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്.

## Article Content

മലപ്പുറം: അഭ്യൂഹങ്ങൾക്ക് വിരാമം. നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജ് ബിജെപിക്കായി മത്സരിക്കും. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്.

കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി 4 പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293549/nilambur-election)