പരിയാരം :മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലത്തിലെ വിവിധ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അനുസ്മരണയോഗം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി കുഞ്ഞപ്പൻ, എം ഹരിദാസൻഎന്നിവർ പ്രസംഗിച്ചു.

ഏമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ബൂത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.ഗോപാലൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കർഷകകോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഐ.വി.കുഞ്ഞിരാമൻ, ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ ഇ.വിജയൻ,ബ്ലോക്ക് സിക്രട്ടറി കെ.എം.രവീന്ദ്രൻ, എം. സബ്ബാസ്റ്യൻ, വി.വി.മണികണ്ഠൻ, പോളശ്രീധരൻ, ജോയി എന്നിവർ സംസാരിച്ചു.
മുടിക്കാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ സേവ്യർ മുടിക്കാനം , സിന്ധു സേവിയർ , സ്റ്റെയർലി സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനകെ തമ്പാൻ നമ്പ്യാർ, വി പി കുബേരൻ നമ്പൂതിരി,കെ സജീവൻ എന്നിവർ നേതൃത്വം നൽകി.
Congress Committees of Pariyaram constituency