തളിപ്പറമ്പ്: മാന്‍കൊമ്പ് സഹിതം രണ്ടുപേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. ഒഡീഷ സ്വദേശികളായ മൃത്യുഞ്ജയ് മാലിക്(31), ദേവാശിഷ് സിംഗ്(36) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ഹൈവേയിലെ ഒരു ലോഡ്ജില്‍ വെച്ച് ശനിയാഴ്ച്ച രാത്രി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലോഡ്ജില്‍ പരിശോധനക്കിടയിലാണ് മാന്‍കൊമ്പ് ലഭിച്ചത്. ഈ റൂമില്‍ ഒഡീഷ സ്വദേശികളായ മറ്റ് രണ്ടുപേര്‍കൂടി താമസമുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ പോയിരിക്കയാണ്. അവരാണ് മാന്‍കൊമ്പ് കൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതെന്നാണ് ഇരുവരും ചോദ്യം ചെയ്യലിനിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ അഖില്‍ നാരാണനാണ് കേസന്വേഷിക്കുന്നത്. നാട്ടില്‍ പോയ ഒഡീഷക്കാര്‍ തിരികെ വന്ന ശേഷം കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊമ്പ് പഴക്കമുള്ളതാണെന്നും വീടുകളുടെ സ്വീകകണമുറികളില്‍ പ്രദര്‍ശിപ്പിക്കുന്നതായി വില്‍പ്പനക്ക് കൊണ്ടുവന്നതാണെന്നാണ് നിഗമനമെന്നും റെയിഞ്ച് ഓഫീസര്‍ പറഞ്ഞു. പ്രതികളെ ജൂണ്‍ 1 വരെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
Two youths were caught