---
title: "നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി"
english_title: "Narendra Modi will no longer be Prime Minister: Rahul Gandhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204460/narendra-modi-will-no-longer-be-prime-minister-rahul-gandhi"
published_at: "2024-05-10T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e2501c414f_Untitled-2-web.jpg"
keywords: []
---

# നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍.

## Article Content

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി. ബിജെപി ഏറെ പ്രതീക്ഷാപൂര്‍വം കണക്കാക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്‍റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോല്‍വി യുപിയിലായിരിക്കുമെന്നും രാഹുല്‍.

രാജ്യത്തെ മാറ്റം ഉത്തർപ്രദേശിലൂടെ ആയിരിക്കും, മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്, ഇന്ത്യ സഖ്യം തോല്‍പിക്കുമെന്ന ഭയമാണ് മോദിക്ക്, അടുത്ത പത്ത് - പതിനഞ്ച് ദിവസം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുകയെന്നും രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കനൗജില്‍ നടക്കുന്ന റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. സമാജ്‍വാദി നേതാവ് അഖിലേഷ് യാദവും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിനൊപ്പമാണ് സമാജ്‍വാദി പാര്‍ട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204460/narendra-modi-will-no-longer-be-prime-minister-rahul-gandhi)