---
title: "നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ പിടിയില്‍"
english_title: "Terrorists "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206513/terrorists"
published_at: "2024-05-20T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b80993c54e_IMG-20240520-WA0313.jpg"
keywords: []
---

# നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ പിടിയില്‍

> **Lead Summary:** **അഹമ്മദാബാദ്: **നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ് ) ആണ് പിടികൂടിയത്.

## Article Content

**അഹമ്മദാബാദ്: **നാല് ഐഎസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പിടികൂടി. നാലുപേരും ശ്രീലങ്കന്‍ സ്വദേശികളാണ്. ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് എത്തിയ ഭീകരരെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ് ) ആണ് പിടികൂടിയത്.

കൊളംബോയില്‍ നിന്നും ചെന്നൈയിലെത്തി. അവിടെ നിന്നാണ് ഇവര്‍ അഹമ്മദാബാദിലെത്തിയത്. പ്രധാനമായും ഇന്ത്യയിലെ ജൂത കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദിലെത്തിയ ഭീകരസംഘം പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നതിനിടെയാണ് എടിഎസിന്റെ പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഏതാനും പാകിസ്ഥാന്‍ നിര്‍മ്മിത ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206513/terrorists)