---
title: "കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു"
english_title: "Assistant collector "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206515/assistant-collector"
published_at: "2024-05-20T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b813ae7df5_Screenshot_2024_0520_190301.jpg"
keywords: []
---

# കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

> **Lead Summary:** കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു. 2023 ഐ എ എസ് ബാച്ചിലുള്ള ഗ്രന്ഥേ സായികൃഷ്ണ തെലുങ്കാന സ്വദേശിയാണ്.

## Article Content

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു. 2023 ഐ എ എസ് ബാച്ചിലുള്ള ഗ്രന്ഥേ സായികൃഷ്ണ തെലുങ്കാന സ്വദേശിയാണ്.

കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി. ടെക് നേടിയിട്ടുണ്ട്. അതിനു ശേഷം രണ്ടു വര്ഷം ടൂൾ ഡിസൈൻ എഞ്ചിനീയറായി ( L&T – ISCAR India Limited) ജോലി നോക്കിയിട്ടുണ്ട്.

പുതിയ അസിസ്റ്റൻ്റ് കലക്ടറെ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചേംബറിൽ സ്വീകരിച്ചു. എ ഡി എം കെ നവീൻ ബാബു കലക്ടറേറ്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206515/assistant-collector)