---
title: "എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും സംഘടിപ്പിച്ചു"
english_title: "felicitations for the winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206474/felicitations-for-the-winners"
published_at: "2024-05-20T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b4e0c074a9_news-card.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വനിതാവേദി ഉദ്ഘാടനം ചെയ്തു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും, കരിയർ കൗൺസിലറുമായ പി ഒ മുരളീധരൻ ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് പ്രഭാത് കലാസമിതിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വനിതാവേദി ഉദ്ഘാടനം ചെയ്തു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും, കരിയർ കൗൺസിലറുമായ പി ഒ മുരളീധരൻ ഉന്നത വിജയികളെ അനുമോദിച്ചു.

സമിതി പ്രസിഡണ്ട് കെ അനൂപ് അധ്യക്ഷത വഹിച്ചു. എം സുരേഷ് സ്വാഗതവും എൻ കൃഷ്ണൻ നന്ദിയും പറഞ്ഞു . വനിതാ വേദി ഭാരവാഹികളായി വി ശ്രീജ (ചെയർമാൻ), കെ രോഹിണി, ദീപ രാധൻ (വൈസ് ചെയർമാൻമാർ), കെ പി വസന്ത (കൺവീനർ), രേണുക പ്രമോദ്, സുജാത അരവിന്ദൻ (ജോ: കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206474/felicitations-for-the-winners)