---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുണിറ്റ് ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു "
english_title: "General body meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206512/general-body-meeting"
published_at: "2024-05-20T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b7fccd8c8c_IMG-20240520-WA0321.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുണിറ്റ് ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു 

> **Lead Summary:** വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുനിൻ്റെ ജനറൽ ബോഡി യോഗവും,ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ട കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപ ദനസഹായവും കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ (മിനി ഹാൾ)വെച്ച് നടന്നു.

## Article Content

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുനിൻ്റെ ജനറൽ ബോഡി യോഗവും,ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ട കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപ ദനസഹായവും കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ (മിനി ഹാൾ)വെച്ച് നടന്നു.

യുനിറ്റ് പ്രസിഡൻ്റ് ജാഫർ സാദിക്ക് അദ്ധ്യക്ഷത വഹിച്ചു,സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യോഗം ഉൽഘാടനം ചെയ്തു. ആശ്രയ പദ്ധതിയിൽ നിന്ന് മരണപ്പെട്ട കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.

തുടർന്ന് ജില്ലാ ട്രഷറർ MP തിലകൻ,ജില്ലാ വൈപ്രസിഡൻ്റ് രാജൻ തിയേറത്ത്.മേഖല പ്രസിഡൻ് TP ഗോപിനാഥ്,മേഖല ട്രഷറർ പി സതീഷ്,ജില്ലാ യൂത്ത് പ്രസിഡൻ്റ് Ks റിയാസ്,യുനിറ്റ് വനിതാവിങ്ങ് പ്രസിഡൻ്റ് ഡോ: പത്മിനി,മുൻ പ്രസിഡൻ് അനന്തൻ,യുനിറ്റ് സെക്രട്ടറി ആരിഫ് പി .കെ,യുനിറ്റ് ട്രഷറർ പി ജിതേഷ് എന്നിവർ സംസാരിച്ചു.

2024- 2026 വർഷത്തെ ഭാരവാഹികളായി സി.വി ജാഫർ സാദിക്ക് പ്രസിഡൻ്റായും,പി.കെ ആരിഫ് ജനറൽ സെക്രട്ടറിയായും,പി.ജിതേഷ് ട്രഷററായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206512/general-body-meeting)