---
title: "എസ്എസ്എൽസി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്നു"
english_title: "Felicitation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206510/felicitation"
published_at: "2024-05-20T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b7e43dc50c_IMG-20240520-WA0285.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്നു

> **Lead Summary:** 2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു,മറ്റ് ഉന്നത പരീക്ഷകളിൽ വിജയ മുദ്ര ചാർത്തിയ സഹപ്രവർത്തകരുടെ മക്കളെ ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി എക്സലൻസ് അവാർഡ് നൽകി അനുമോദിക്കുന്നു. 

## Article Content

2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു,മറ്റ് ഉന്നത പരീക്ഷകളിൽ വിജയ മുദ്ര ചാർത്തിയ സഹപ്രവർത്തകരുടെ മക്കളെ ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി എക്സലൻസ് അവാർഡ് നൽകി അനുമോദിക്കുന്നു. 

വിവിധ പരീക്ഷകളിൽ വിജയം കിരീടം ചൂടിയ മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ മക്കൾക്കാണ് എക്സലൻസ് അവാർഡ് നൽകി അനുമോദിക്കുന്നത്. 

ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് ജനാബ് നിസാർ തളങ്കര സാഹിബ് മണ്ഡലം കൗൺസിൽ അംഗം മുനീർ കെ വി യുടെ പുത്രൻ മുഹമ്മദ് റസീന് എക്സലൻസ് അവാർഡ് കൈമാറി. മറ്റ് അവാർഡുകൾ തളിപ്പറമ്പ കരീംസ് റസ്റ്റോറന്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറും. മണ്ഡലം മുസ്ലീം ലീഗ് നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206510/felicitation)