അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം
May 10, 2024 04:06 PM | By Sufaija PP

ദില്ലി: ഇഡിക്ക് തിരിച്ചടിയായി വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയിൽ ഹ‍ർജി നൽകിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിനെക്കുറിച്ച് കെജ്രിവാൾ സംസാരിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു.

50 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കെജ്രിവാൾ പുറത്തിറങ്ങുന്നത്. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. ദില്ലി ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിലേക്ക് കടക്കാനിരിക്കെ അരവിന്ദ് കെജ്രിവാളിന്  ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിക്ക് വലിയ നേട്ടമായിരിക്കുകയാണ്. കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും കോടതി അനുമതി നൽകിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി നടപടി.

Arvind Kejriwal

Next TV

Related Stories
കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റിന് നാളെ കണ്ണൂരിൽ തുടക്കമാവും

May 20, 2024 10:35 PM

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റിന് നാളെ കണ്ണൂരിൽ തുടക്കമാവും

കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് നാളെ കണ്ണൂരിൽ...

Read More >>
കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

May 20, 2024 10:28 PM

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ ചുമതലയേറ്റു

കണ്ണൂർ അസിസ്റ്റൻ്റ് കലക്ടറായി ഗ്രന്ഥേ സായികൃഷ്ണ...

Read More >>
നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ പിടിയില്‍

May 20, 2024 10:25 PM

നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ പിടിയില്‍

നാല് ഐഎസ് ഭീകരര്‍ ഗുജറാത്തിൽ...

Read More >>
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുണിറ്റ് ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു

May 20, 2024 10:19 PM

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുണിറ്റ് ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുകുന്ന്- കണ്ണപുരം യുനിൻ്റെ ജനറൽ ബോഡി യോഗവും ധനസഹായ വിതരണവും സംഘടിപ്പിച്ചു...

Read More >>
എസ്എസ്എൽസി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്നു

May 20, 2024 10:15 PM

എസ്എസ്എൽസി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്നു

എസ്എസ്എൽസി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയിച്ചവരെ...

Read More >>
ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം

May 20, 2024 08:47 PM

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍...

Read More >>
Top Stories










News Roundup