പിലാത്തറ :പിലാത്തറ ചായ് കോർണറിൽ കഴിഞ്ഞ ഫെബ്രുവരി 15 ന് നടന്നവൻ കവർച്ച കേസ്സിലെ മുഖ്യപ്രതികളായ കോഴിക്കോട് കൂടരഞ്ഞി കൊന്നാംതൊടി സ്വദേശി കെ.വി.ബിനോയ് എന്ന പറക്കും ബിനോയി (41), ചീമേനി സ്വദേശി നെരിക്കാട് അഖിൽ (35) എന്നിവരെ പരിയാരം സി ഐഷിജൂ ഇ.കെ.യുടെ നേതൃത്വത്തിൽ അന്വേഷണ സംഘം എസ് ഐ വിനയൻ ചെല്ലേരിയൻ, എസ് ഐ രാജേഷ് അഷറഫ്, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ നിരവധി കവർച്ച കേസ്സിലെ പ്രതികളാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പിലാത്തറ ചായി കോർണറിൽ തെളിവെടുപ്പിനു കൊണ്ടുവന്നു.
Robbery at Pilathara Chai Corner