ഉഷ്ണ തരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഉഷ്ണ തരംഗ സാധ്യത: മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
May 2, 2024 09:41 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് ഇന്നും മാറ്റമുണ്ടാകില്ല. മൂന്ന് ജില്ലകളിൽ ഉഷ്ണ തരം​ഗ സാധ്യതയും പ്രവചിക്കുന്നു. ഇടി മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരം​ഗ സാധ്യത നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കാസർക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.

ഉഷ്ണ തരം​ഗം, അതീവ ജാ​ഗ്രത വേണം

പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നും ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.

ഉയർന്ന താപനില ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡി​ഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കാസർക്കോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും, (സാധാരണയെക്കാൾ 3 - 5 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഇടി മിന്നൽ, മഴ, ശക്തമായ കാറ്റ് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ പ്രവചിക്കുന്നത്.

Yellow alert in three districts today

Next TV

Related Stories
കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രശ്നം: അധികൃതരുമായി ചർച്ച നടത്തി

May 16, 2024 08:50 PM

കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രശ്നം: അധികൃതരുമായി ചർച്ച നടത്തി

കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പ്രശ്നം: അധികൃതരുമായി ചർച്ച...

Read More >>
ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്

May 16, 2024 08:40 PM

ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക് പരിക്ക്

ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർക്ക്...

Read More >>
തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാഘോഷം സംഘടിപ്പിച്ചു

May 16, 2024 08:38 PM

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാഘോഷം സംഘടിപ്പിച്ചു

തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 26 ആം വാർഷികാ ഘോഷം...

Read More >>
ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

May 16, 2024 06:18 PM

ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ...

Read More >>
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

May 16, 2024 06:14 PM

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടന്നു

വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത്...

Read More >>
ശ്രീകണ്ഠപുരത്ത് ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്

May 16, 2024 06:09 PM

ശ്രീകണ്ഠപുരത്ത് ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ കേസ്

കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെപിസിസി അം​ഗമടക്കം 6 പേർക്കെതിരെ...

Read More >>
Top Stories










News Roundup