തളിപ്പറമ്പ: നാഷണൽ ഹൈവേ പ്രവർത്തിയായി ബന്ധപ്പെട്ട കുറ്റിക്കോൽ മുതൽ കുപ്പം വരെയുള്ള റോഡിന്റെ ഇരുവശവും വെള്ളക്കെട്ട് കാരണം മാലിന്യങ്ങൾ കെട്ടിക്കിടന്ന് വലിയ പ്രയാസത്തിലാണ് പരിസരവാസികൾ .ഇത് പരിഹരിക്കുന്നതിന് വേണ്ടി നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ പുനയിൽ കുമാറിനെ മുൻസിപ്പൽ ചെയർപേഴ്സൺ മുഷിദ കൊങ്ങായിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയേഴ്സ് സ്ഥലം സന്ദർശിക്കുകയും പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തു. തുടർ ചർച്ചകൾക്കൾ നാളെ പിലാത്തറ ഓഫീസിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ ഒ സുഭാഗ്യം, കെ രമേശൻ,,സി വി ഗിരീശൻ, വത്സല, നഗര സഭ സെക്രട്ടറി കെ പി സുബൈർ എന്നിവർ ഹൈവേ ഓവർസിയർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള അധികൃതരുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
discussed with the authorities