---
title: "ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു"
english_title: "sergery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205656/sergery"
published_at: "2024-05-16T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664600b79fc19_news-card.jpg"
keywords: []
---

# ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു

> **Lead Summary:** **മട്ടന്നൂർ: **ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു കാര പേരാവൂരിൽ താമസിക്കുന്ന ഷീജ അജയൻ്റെ പശുവിനാണ് ശസ്ത്രക്രിയ നടത്തിയത്. പശുവിന് പ്രസവവേദന വന്നതിനെ തുടർന്ന് ഷീജ മട്ടന്നൂർ വെറ്ററിനറി ഹോസ്പിറ്റലിലെ സർജൻ ഡോ: എസ് മഗേഷിന്റെ സേവനം ആവശ്യപ്പെട്ടു. ഡോക്ടറുടെ പരിശോധനയിൽ പശുവിന്റെ ഗർഭപാത്രം പിരിഞ്ഞു കിടക്കുന്നതായി കണ്ടെത്തി.

## Article Content

**മട്ടന്നൂർ: **ഗർഭിണിയായ പശുവിന് ശസ്ത്രക്രിയയിലൂടെ കിടാവിനെ പുറത്തെടുത്തു കാര പേരാവൂരിൽ താമസിക്കുന്ന ഷീജ അജയൻ്റെ പശുവിനാണ് ശസ്ത്രക്രിയ നടത്തിയത്. പശുവിന് പ്രസവവേദന വന്നതിനെ തുടർന്ന് ഷീജ മട്ടന്നൂർ വെറ്ററിനറി ഹോസ്പിറ്റലിലെ സർജൻ ഡോ: എസ് മഗേഷിന്റെ സേവനം ആവശ്യപ്പെട്ടു. ഡോക്ടറുടെ പരിശോധനയിൽ പശുവിന്റെ ഗർഭപാത്രം പിരിഞ്ഞു കിടക്കുന്നതായി കണ്ടെത്തി.

മരുന്നുകളും മറ്റു ചികിത്സാ രീതികളും നടത്തിയിട്ടും പ്രസവം നടന്നില്ല. തുടർന്ന് സർജറി വിദഗ്ധനായ മയ്യിൽ വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: ആസിഫ് എം അഷ്‌റഫ്‌ന്റെ നേതൃത്വത്തിൽ സിസേറിയൻ നടത്തി കിടാവിനെ പുറത്തെടുത്തു. മട്ടന്നൂർ സീനിയർ വെറ്ററിനറി സർജൻ ഡോ: സൈദ് അബൂബക്കർ സിദ്ധിഖ്, വെറ്ററിനറി സർജൻ എസ് മഗേഷ്, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സി ആർ രജനീഷ് എന്നിവരും ശാസ്ത്രക്രീയ ടീമിൽ ഉണ്ടായിരുന്നു. ഹോൾസ്റ്റീൻ ഫ്രീഷ്യൻ സങ്കര ഇനത്തിൽ പെട്ട പശുവിന്റെ രണ്ടാം പ്രസവമായിരുന്നു. പശു ആരോഗ്യവതി യാണെന്നും നാല് ദിവസത്തേക്ക് കൂടി തുടർ ചികിത്സ ആവശ്യമുണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205656/sergery)