---
title: "കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ സർവീസ് മുന്നറിയിപ്പില്ലാതെ ഇന്നും മുടങ്ങി"
english_title: "Air India service from Kannur has been suspended today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205617/air-india-service-from-kannur-has-been-suspended-today"
published_at: "2024-05-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6645d13a8b6d2_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ സർവീസ് മുന്നറിയിപ്പില്ലാതെ ഇന്നും മുടങ്ങി

> **Lead Summary:** **കണ്ണൂർ:** കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂർ:** കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച സർവീസ് റദ്ദാക്കിയത്. രാവിലെ 9 20 ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന സർവീസ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ മറ്റു രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കിയിട്ടുണ്ട്.

ഉച്ചയ്ക്ക് 1.30 നുള്ള ഷാർജ- കണ്ണൂർ സർവീസ്, വൈകുന്നേരം 6.20 ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി - കണ്ണൂർ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സർവീസ് 5 മണിക്കൂറും കണ്ണൂരിൽ നിന്നും ബഹ്റൈനിലേക്ക് പോകേണ്ടിയിരുന്ന സർവീസ് രണ്ടു മണിക്കൂറും വൈകുമെന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205617/air-india-service-from-kannur-has-been-suspended-today)