---
title: "കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി പിലാത്തറ റോഡ് യാത്രക്കാർക്ക് മരണപാത"
english_title: "Papinissery Pilathara Road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202378/papinissery-pilathara-road"
published_at: "2024-05-01T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631f2c423ece_news-card.jpg"
keywords: []
---

# കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി പിലാത്തറ റോഡ് യാത്രക്കാർക്ക് മരണപാത

> **Lead Summary:** **പാപ്പിനിശേരി: ** വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി - പിലാത്തറ റോഡ് നവീകരിച്ച് ഹൈടെക്ക് ആക്കിയതിൻ്റെ ദുരവസ്ഥയും അടിക്കടിയുണ്ടാകുന്ന വാഹനാപകടവും മരണവും കാരണം കെ.എസ്.ടി.പി.റോഡ് മരണ പാതയാകുന്നു. 2018 നവംബർ 24 ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏറെ പ്രതീക്ഷകൾ നൽകിയാണ് പാത തുറന്നു കൊടുത്തത്.

## Article Content

**പാപ്പിനിശേരി: ** വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി - പിലാത്തറ റോഡ് നവീകരിച്ച് ഹൈടെക്ക് ആക്കിയതിൻ്റെ ദുരവസ്ഥയും അടിക്കടിയുണ്ടാകുന്ന വാഹനാപകടവും മരണവും കാരണം കെ.എസ്.ടി.പി.റോഡ് മരണ പാതയാകുന്നു. 2018 നവംബർ 24 ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഏറെ പ്രതീക്ഷകൾ നൽകിയാണ് പാത തുറന്നു കൊടുത്തത്.

ഒരാഴ്ചക്കുള്ളിൽ തന്നെ വാഹനാപടങ്ങളുടെ പരമ്പര ആരംഭിച്ചു. റോഡിൽ പൊലിഞ്ഞു വീഴുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം എത്രയെയെന്ന് കണക്കാക്കാനാവില്ല. അതുപോലെതന്നെ കാർ, ടെമ്പോ, ബസ്സ് എന്നിവയുടെയും അപകടങ്ങൾക്ക് കൈയ്യും കണക്കുമില്ല. തുടക്കത്തിൽ ഉണ്ടായ ബസ്സപകടത്തിൽ അഞ്ചുപേരാണ് ഒറ്റയടിക്ക് മരണപ്പെട്ടത്. അഞ്ചുവയസായ നേഴ്സറികുട്ടിയടക്കം ഈ റോഡിൽ മരണത്തിനിടയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202378/papinissery-pilathara-road)