---
title: "കേരള ബേങ്ക് തളിപ്പറമ്പ്  ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചു"
english_title: "Kerala Bank Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206698/kerala-bank-taliparamb"
published_at: "2024-05-21T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c984431e31_Untitled-2-web.jpg"
keywords: []
---

# കേരള ബേങ്ക് തളിപ്പറമ്പ്  ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** കേരള ബേങ്ക് തളിപ്പറമ്പ് ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു . കൽക്കോ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സാംസ്ക്കാരിക പ്രവർത്തകൻ വി പി മഹേശ്വരൻ മാസ്റ്റർ ഉപഹാരം നല്കി.

## Article Content

**തളിപ്പറമ്പ്: ** കേരള ബേങ്ക് തളിപ്പറമ്പ് ഈവിനിംഗ് ശാഖയിൽ നിന്നും വിരമിക്കുന്ന കാഷ്യർ കുറിയാലി സിദ്ദിഖിന് സഹപ്രവർത്തകർ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു . കൽക്കോ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സാംസ്ക്കാരിക പ്രവർത്തകൻ വി പി മഹേശ്വരൻ മാസ്റ്റർ ഉപഹാരം നല്കി.

കേരള ബേങ്ക് ഏരിയാ മാനേജർ സി സുജിത അധ്യക്ഷത വഹിച്ചു. അസി: മാനേജർ എൻ പി നാസർ, ടോണി ക്രിസ്റ്റഫർ, പ്രദീപൻ കക്കറ , കെ ടി വി ജനാർദ്ദനൻ, ബി ബിന്ദു, ടി യു സുനിത എന്നിവർ സംസാരിച്ചു . ബേങ്ക് ശാഖാ മാനേജർ കെ വി ശശിധരൻ സ്വാഗതവും, എൻ ബാല കൃഷ്ണൻ നന്ദിയും പറഞ്ഞു . കുറിയാലി സിദ്ദിഖ് മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206698/kerala-bank-taliparamb)