---
title: "സമസ്ത എംപ്ലോയീസ് അസോസിയേഷൻ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു"
english_title: "Summer Cool Residential Camp organized by Samasta Employees Association Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206695/summer-cool-residential-camp-organized-by-samasta-employees-association-thaliparamba"
published_at: "2024-05-21T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c9534b5971_news-card.jpg"
keywords: []
---

# സമസ്ത എംപ്ലോയീസ് അസോസിയേഷൻ തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ആൺകുട്ടികൾക്കായി സമസ്ത എംപ്ലോയീസ് അസോസിയേഷൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു . തളിപ്പറമ്പ കാര്യമ്പലം രിഫാഇയ്യ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ സമാപന ഉദ്ഘാടനം ഡോക്ടർ പി പി അന്ത്രു നിർവഹിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: **എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ആൺകുട്ടികൾക്കായി സമസ്ത എംപ്ലോയീസ് അസോസിയേഷൻ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മർ കൂൾ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു . തളിപ്പറമ്പ കാര്യമ്പലം രിഫാഇയ്യ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ സമാപന ഉദ്ഘാടനം ഡോക്ടർ പി പി അന്ത്രു നിർവഹിച്ചു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു.

ഹസൈനാർ പെരുവണ ,മുഹമ്മദ് ബിൻ ആദം, മൊയ്തു തടിക്കടവ്, ഉവൈസ് ഹുദവി, ഇബ്രാഹിം അള്ളാംകുളം , ജുനൈദ് വാഫി,സി. ഉമർ, മൻസൂർ കാന്താരി, ശിഹാബ് കാര്യാമ്പലം സംബന്ധിച്ചു. പ്രഗൽഭ ട്രൈനർമാരായ നസ്റുൽ ഇസ്ലാം, അഷ്റഫ് പടയന ക്യാമ്പിന് നേതൃത്വം നൽകി.കുട്ടികളുടെ മാനസിക ആരോഗ്യ കാര്യങ്ങളിലും മയക്കുമരുന്ന് പോലെയുള്ള കുട്ടികളുടെ മസ്തിഷ്കത്തെ തന്നെ നശിപ്പിച്ചു കളയുന്ന പ്രവണതകളെ കുറിച്ചും വ്യക്തമായ ദിശാബോധം നൽകുന്നതിനും ക്യാമ്പ് സഹായകമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206695/summer-cool-residential-camp-organized-by-samasta-employees-association-thaliparamba)