---
title: "കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ"
english_title: "Kannur Hajj Camp Organizing Committee office inauguration tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206697/kannur-hajj-camp-organizing-committee-office-inauguration-tomorrow"
published_at: "2024-05-21T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c97a897dd1_Untitled-2_web.jpg"
keywords: []
---

# കണ്ണൂർ ഹജ്ജ് ക്യാംപ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ

> **Lead Summary:** **മട്ടന്നൂര്‍: **കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങില്‍ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ബുധനാഴ്ച തുറക്കും. രാവിലെ 10ന് കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനംചെയ്യും. 31 മുതലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തനം തുടങ്ങുക. ജൂണ്‍ ഒന്നിന് പുലർച്ചെ തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടും.

## Article Content

**മട്ടന്നൂര്‍: **കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങില്‍ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ബുധനാഴ്ച തുറക്കും. രാവിലെ 10ന് കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനംചെയ്യും. 31 മുതലാണ് കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് പ്രവർത്തനം തുടങ്ങുക. ജൂണ്‍ ഒന്നിന് പുലർച്ചെ തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടും.

ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 3246 തീര്‍ഥാടകരാണ് കണ്ണൂര്‍ വിമാനത്താവളം വഴി യാത്രചെയ്യുക. 350 പേർക്ക് വീതം പോകാവുന്ന സൗദി എയർലൈൻസ് സർവീസാണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206697/kannur-hajj-camp-organizing-committee-office-inauguration-tomorrow)