പരിയാരം : കേരളാ ആരോഗ്യ സർവകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റിന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ തുടക്കമായി. രാവിലെ 6.30 ന് പുരുഷ വിഭാഗത്തിലെ 10000 മീറ്റർ ഓട്ടമത്സരമാണ് ആദ്യ ഇനമായി നടന്നത്. തുടർന്ന് ഇതേ ഇനത്തിൽ വനിതകളുടെ മത്സരവും അരങ്ങേറി. ഇതിനുപുറമെ പുരുഷ-വനിതാ വിഭാഗങ്ങളിലായി 1500 മീറ്റർ ഓട്ടമത്സരം, 110 മീറ്റർ ഹഡിൽസ് , ഹാമർത്രോ, ഹൈജമ്പ്, ലോംഗ് ജമ്പ് , ജാവലിൻ ത്രോ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ തുടങ്ങിയ 11 വീതം ഇനങ്ങളിലെ മത്സരങ്ങളും ഉച്ചവരെ പൂർത്തിയാക്കി.
മീറ്റിലെ ആദ്യയിനമായ 10000 മീറ്റർ ഓട്ടമത്സരത്തിന്റെ ഫൈനലിൽ പുരുഷവിഭാഗത്തിൽ 42.29 മിനുട്ടിൽ ഫിനിഷ് ചെയ്ത്, തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ കെ.ടി മുഹമ്മദ് ആഷിഫ് മീറ്റിലെ ആദ്യ ജേതാവായപ്പോൾ, ഇതേ ഇനത്തിലെ വനിതാ വിഭാഗം ഫൈനലിൽ 59.18 മിനുട്ടുകൊണ്ട് ഒന്നാമതെത്തി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ ഐശ്വര്യ റോയി പത്താമത് ആരോഗ്യ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ ജേതാവാകുന്ന ആദ്യ വനിതാ അത്ലറ്റായി. പുരുഷ വിഭാഗത്തിൽ തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിലെ ജി.എൻ അഷിത്ത് (46.05 മിനുട്ട്) രണ്ടാമതെത്തിയപ്പോൾ, കോലഞ്ചേരി മെഡിക്കൽ കോളേജിലെ തരുൺ ബാബു (46.10 മിനുട്ട് ) വിനാണ് മൂന്നാം സ്ഥാനം.
10000 മീറ്റർ വനിതാ വിഭാഗത്തിൽ ഒരു മണിക്കൂർ ഒമ്പത് സെക്കന്റ് സമയംകൊണ്ട് ഓടിയെത്തിയ എം.ഇ.എസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി പി.ജെ ഹവാലത്ത് സാലിഹ രണ്ടാം സ്ഥാനത്തെത്തി. 1500 മീറ്റർ പുരുഷ വിഭാഗത്തിൽ 4.59 മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ കെ സൗരവ് ഒന്നാമതെത്തിയപ്പോൾ, യഥാക്രമം 5 മിനുട്ട് 35 സെക്കന്റ് , 5 മിനുട്ട് 56 സെക്കന്റ് സമയംകൊണ്ട് ഫിനിഷ് ചെയ്ത്, വയനാട് ഡോ.മൂപ്പൻസ് ഫാർമസി കോളേജിലെ പി സാഹ്ൽ , തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ കിരൺ പവിത്രൻ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഇതേ ഇനത്തിലെ വനിതാവിഭാഗത്തിൽ, 6.13 മിനുട്ടിൽ ഓടിയെത്തി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എൻ.എസ് റോഷ്ണി, കോലഞ്ചേരി മെഡിക്കൽ കോളേജിലെ ആര്യ നിതിൻ (6.38 മിനുട്ട്), പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ അനന്യ മുരളി (7.07 മിനുട്ട്) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. 110 മീറ്റർ പുരുഷ ഹഡിൽസിൽ യഥാക്രമം സല്മാനുവേൽ ഫാരിസ് (ഗവ.മെഡിക്കൽ കോളേജ് കോഴിക്കോട്), സർഫ്രാസ് റഹ്‌മാൻ (ആലപ്പുഴ ടി.ഡി ഗവ.മെഡിക്കൽ കോളേജ് ) , മുഹമ്മദ് റയീസ് (വയനാട് ഡോ മൂപ്പൻസ് ഫാർമസി കോളേജ് ) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി ജേതാക്കളായി. വനിതകളുടെ 100 മീറ്റർ ഹഡിൽസിൽ ആമി രാജ് (ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് -കോഴിക്കോട് ), പ്രിയ വിജയ് ( ഗവ.മെഡിക്കൽ കോളേജ് -കോഴിക്കോട്), സ്വാതി ലക്ഷ്മി രാജൻ (കോലഞ്ചേരി മെഡിക്കൽ കോളേജ് ) എന്നിവർ ക്രമനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
മറ്റ് ഫലങ്ങൾ :
ഹാമർത്രോ (വനിത ) : 1) സാന്ദ്ര ഫിലിപ്പ് (തൃക്കാക്കര ലൂർദ്ദ് നേഴ്സിംഗ് കോളേജ് - 23.42 മീറ്റർ), 2) അനുശ്രീ മുരളീധരൻ (മലബാർ മെഡിക്കൽ കോളേജ്, കോഴിക്കോട് - 19.57 മീറ്റർ ), 3) പല്ലവി എസ് കൃഷ്ണ (മലബാർ മെഡിക്കൽ കോളേജ്, കോഴിക്കോട് - 18.47 മീറ്റർ )
ഹൈജമ്പ് (വനിത) : 1) അഞ്ജന എം വി ( കോലഞ്ചേരി മെഡിക്കൽ കോളേജ് - 1.23 മീറ്റർ ), 2) നിവേദ്യ കെ.ആർ (ഗവ. ടി.ഡി മെഡിക്കൽ കോളേജ് , ആലപ്പുഴ- 1.21 മീറ്റർ), 3) ദിവ്യ മാധവൻ ( ഗവ.മെഡിക്കൽ കോളേജ് - കോഴിക്കോട് - 1.16 മീറ്റർ ) ഡിസ്കസ് ത്രോ (വനിത) : 1) നാദിയ നാസർ (കോലഞ്ചേരി മെഡിക്കൽ കോളേജ് - 21.41 മീറ്റർ ) 2) ശിവാനി മനോജ് (ഗവ.ടി ഡി മെഡിക്കൽ കോളേജ്- ആലപ്പുഴ - 20.34 മീറ്റർ ) , 3) ദുഹ എം (ക്രസന്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് - കണ്ണൂർ - 18.90 മീറ്റർ )
ലോങ്‌ജംപ് (പുരുഷൻ) : 1) അക്മൽ താജ് എം കെ ( അഹല്യ സ്‌കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ് - പാലക്കാട് - 6.03 മീറ്റർ), 2) മുഹമ്മദ് യാസിർ (കരുണ മെഡിക്കൽ കോളേജ് - പാലക്കാട് - 5.95 മീറ്റർ ), 3) നാഫിഹ് എം (ഗവ.ടി ഡി മെഡിക്കൽ കോളേജ് - ആലപ്പുഴ - 5.77 മീറ്റർ )
ജാവലിൻ ത്രോ (പുരുഷൻ ) : 1) അജ്മൽഖാൻ (ഗവ.ടി.ഡി മെഡിക്കൽ കോളേജ് , ആലപ്പുഴ - 43.85 മീറ്റർ), 2) ഡോ. വിപിൻ കുമാർ എം ആർ ( അസീസിയ മെഡിക്കൽ കോളേജ് - കൊല്ലം- 40.93 മീറ്റർ ), 3) യദുകൃഷ്ണ വി ( കെ.എം.സി.ടി കോളേജ് ഓഫ് നേഴ്സിംഗ് - മുക്കം - 40.06 മീറ്റർ)
ഷോട്ട്പുട്ട് (പുരുഷൻ) : 1) അർജുൻലാൽ എസ് ( ശ്രീകൃഷ്ണ ഫാർമസി കോളേജ് - പാറശാല, തിരുവനന്തപുരം - 10.65 മീറ്റർ ) 2) അലൈൻ അയൂബ് ( മലബാർ മെഡിക്കൽ കോളേജ് -കോഴിക്കോട് - 10.61 മീറ്റർ ) , 3) അദ്വൈത് പി.എസ് ( ഇ.എം.എസ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസസ് - പെരിന്തൽമണ്ണ - 9.60 മീറ്റർ )
Kerala Health University State Athletic Meet