തിരുവനന്തപുരം: യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി. എമിറേറ്റ്‌സിന്റെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ദുബായിലേക്കുള്ള വിമാനങ്ങളും, ഇന്‍ഡിഗോയുടെയും എയര്‍ അറേബ്യയുടെയും ഷാര്‍ജയിലേക്കുള്ള വിമാനങ്ങളുമാണ് റദ്ദാക്കിയതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യുഎയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഫ്ലൈ ദുബായിയുടെയും എമിറൈറ്റ്സിന്റെയും ഇന്‍ഡിഗോയുടെയും വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചി - ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി - ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി - ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ വിമാനവും റദ്ദാക്കിയിരുന്നു.
Heavy rain in UAE