എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ നടന്നു

എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തിൽ റോഡ്ഷോ നടന്നു
Apr 17, 2024 06:28 PM | By Sufaija PP

തളിപ്പറമ്പ: കണ്ണൂർ പാർലമെന്റ്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം വി ജയരാജന്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നഗരത്തെ ഇളക്കിമറിച്ച്‌ റോഡ്‌ ഷോ നടന്നു. ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ എന്ന കൂറ്റൻ ബാനറിന്‌ പിന്നിൽ നൂറുകണക്കിന്‌ ഇടത്‌ യുവജന സംഘടനയിലെ പ്രവർത്തകർ അണിനിരന്ന റോഡ്‌ ഷോ നഗരത്തെ ആവേശത്തിലാഴ്‌ത്തി. എൽഡിഎഫ്‌ തളിപ്പറമ്പ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പൂക്കോത്ത്‌ നടയിൽനിന്നും ആരംഭിച്ച റോഡ്‌ ഷോ ചിറവക്കിൽ സമാപിച്ചു.

ചെണ്ടമേളത്തിന്റെ ആരവത്തിൽ തീ തുപ്പുന്ന തെയ്യങ്ങളും സ്ഥാനാർഥിയുടെ ചിത്രംപതിച്ച ടീഷർട്ട്‌ ധരിച്ച കുട്ടികളുടെ ഫ്‌ളാഷ്‌ മോബും ശ്രദ്ധേയമായി.സ്ഥാനാർഥിയുടെ ചിത്രംപതിച്ച പ്ലകാർഡുകളുമേന്തിയവരും അണിനിരന്നു. വർണവെളിച്ചത്തിൽ ഡിജെ സംഗീത ലഹരിയിൽ നൂറുകണക്കിന്‌ യുവതി യുവാക്കൾ ചുവട്‌വച്ചു. റോഡ്‌ ഷോ സംവിധായകൻ ഷെറി ഗോവിന്ദ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. അരുൺ ജോയ്‌ അധ്യക്ഷനായി. ഷിബിൻ കാനായി, സി പി മുഹാസ്‌, വി പ്രജീഷ്‌ ബാബു, സി കെ ഷോന, എമിൽ ജോയ്‌ എന്നിവർ സംസാരിച്ചു.

MV Jayarajan's campaign

Next TV

Related Stories
ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

May 25, 2024 03:22 PM

ഹജ്ജ് തീർഥാടനം: ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

ഹജ്ജ് തീർഥാടനം ആദ്യ വിമാനം ജൂൺ ഒന്നിന്...

Read More >>
അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

May 25, 2024 03:20 PM

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ...

Read More >>
പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം  ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

May 25, 2024 03:16 PM

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ് നൽകി

പട്ടുവം ഗ്രാമപഞ്ചായത്തിൽ നിന്നും ഏഴോം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വി.കെ സീമയ്ക്ക് യാത്രയയപ്പ്...

Read More >>
മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

May 25, 2024 01:29 PM

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം ഫലവൃക്ഷങ്ങൾ

മട്ടുപ്പാവ് കൃഷിയിൽ വിജയഗാഥ രചിച്ച് പട്ടുവം ഇടമുട്ടിലെ കെ ഷൈമത്ത്, ഇവിടെ വിളയുന്നത് മുന്നൂറോളം...

Read More >>
കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

May 25, 2024 01:19 PM

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി

കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന്...

Read More >>
കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

May 25, 2024 01:13 PM

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കണ്ണൂർ പാലയാടെ കവർച്ച കേസ്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
Top Stories

News Roundup