തോട്ടിക്കലിൽ ഉദയം കൊണ്ട അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് നാലാം വർഷത്തിലേക്ക്

തോട്ടിക്കലിൽ ഉദയം കൊണ്ട അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് നാലാം വർഷത്തിലേക്ക്
Apr 16, 2024 06:04 PM | By Sufaija PP

തളിപ്പറമ്പ്: മഹാമാരി ലോകത്തെ പിടിച്ചുലച്ച വേളയിലാണ് വിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറന്ന് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് പിറവികൊണ്ടത്. തോട്ടിക്കലിൽ ഉദയം കൊണ്ട ഗ്രൂപ്പ് നാലാം വർഷത്തിലേക്ക് കടക്കുകയാണ്. അറിവിന്റെ വഴിയേ ആത്മവിശ്വാസം പകർന്നേകിയാണ് ഈ വളർച്ച.

വിവിധ വിഷയങ്ങളിൽ ഒത്തിരി കാര്യങ്ങൾ ഗ്രഹിക്കാനും മനസിലാക്കാനും അവസമൊരുക്കിയും ജീവിത യാത്രയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച അറിവുകൾ ചേർത്ത് വെച്ചുമാണ് ഈ വളർച്ച. വിദ്യാഭ്യാസപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ഷാക്കിർ തോട്ടിക്കൽ ചെയർമാനും ചിത്രകാരനും സാമൂഹിക പ്രവർത്തകനുമായ യു. എം ഉനൈസ് ജനറൽ കൺവീനറുമായി 20 പേരടങ്ങിയതാണ് ഗ്രൂപ്പ്. കുട്ടികൾക്കൊപ്പം മുതിർന്നവരെയും ഏറെ ചിന്തിപ്പിച്ച്, രസിപ്പിച്ച് പ്രോത്സാഹനകരമായ പദ്ധതികളിലൂടെയാണ് അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് നാല് വർഷം പിന്നിടുന്നത്.

വായനയുടെ, എഴുത്തിന്റെ, വർണങ്ങളുടെ ലോകത്തേക്ക് നയിക്കുന്നതാണ് ഗ്രൂപ്പിന്റെ പ്രവർത്തനം.ഓരോ നൂറ് ദിനം പിന്നിടുമ്പോൾ സമൂഹത്തിൽ വ്യക്തിമുദ്ര ചാർത്തിയവരെ കണ്ടെത്തി പുരസ്കാരം നൽകാനും വിവിധ മത്സരങ്ങളിലൂടെയും മികവിന് അനുമോദനവുമായും ശ്രദ്ധ നേടി കഴിഞ്ഞു ഈ ഗ്രൂപ്പ്. വാർത്തകൾ വിരൽത്തുമ്പിൽ എന്ന പരിപാടിയിലൂടെ കൊച്ചുകുട്ടികൾക്കിടയിൽ വാർത്തയുടെ പ്രാധാന്യം അറിയിക്കാൻ ഗ്രൂപ്പിന് സാധിച്ചിട്ടുണ്ട്.

ദൃശ്യമാധ്യമങ്ങളിലൂടെ മാത്രം വാർത്തകൾ കണ്ടും കേട്ടും കൊണ്ടിരുന്ന പുതുതലമുറയെ അക്ഷരങ്ങളുടെ ലോകത്തേക്ക് നയിക്കാൻ സദാജാഗരൂകരാണ് ഈ ഗ്രൂപ്പ്. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കിടയിൽ പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാമെന്നിടത്തുനിന്ന് തുടങ്ങി തയാറെടുപ്പ് വരെയുള്ളവയിൽ സഹായിയായി ഓരോ വിഷയങ്ങൾക്കും വിദഗ്ധ അധ്യാപകരുടെ നിർദേശം ലഭ്യമാക്കാനും സംശയ നിവാരണത്തിനും സേവനസന്നദ്ധരായുണ്ട് അറിവരങ്ങ് ടീം .വിശേഷ ദിനങ്ങളിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളും ജനശ്രദ്ധ നേടുകയാണ്.

കേരളത്തിലെ പ്രശസ്തരായ വിദ്യാഭ്യാസ പ്രവർത്തകരും ട്രെയിനർമാരും അധ്യാപകരുമാണ് അറിവരങ്ങ് കൂട്ടായ്മയിൽ അവതാരകരായെത്തുന്നത്. പ്രശസ്തരിൽ പലരും തങ്ങളുടെ അനുഭവക്കുറിപ്പുകളും അവരെ സ്വാധീനിച്ച കാര്യങ്ങളും ഗ്രൂപ്പിലൂടെ പങ്കുവെക്കുമ്പോൾ അംഗങ്ങൾക്ക് പുത്തനുണർവ് സമ്മാനിക്കുകയാണ്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഡോ. അബ്ദുൾ സലാം,ഡോ.ഫബീന മുഹമ്മദ്‌ എന്നിവരുടെ സേവനവും കൂട്ടായ്മയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. വാട്സാപ്പ് കൂട്ടായ്മയിലൂടെ ഓരോ ദിനവും വ്യത്യസ്ത പരിപാടികൾ ആവിഷ്‌ക്കരിച്ചാണ് അറിവരങ്ങിന്റെ പ്രയാണം.

Arivarangu watsapp group

Next TV

Related Stories
ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

Apr 29, 2024 07:07 PM

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും...

Read More >>
കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

Apr 29, 2024 06:51 PM

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന്...

Read More >>
ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

Apr 29, 2024 01:58 PM

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌;  ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 29, 2024 01:26 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം

Apr 29, 2024 12:22 PM

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ് ടീം

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ്...

Read More >>
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

Apr 29, 2024 12:02 PM

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...

Read More >>
Top Stories