---
title: "വെള്ളാനിക്കര സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍"
english_title: "bank-securities-death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201881/bank-securities-death"
published_at: "2024-04-29T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f2dc7dfb81_new-Recovered.jpg"
keywords: []
---

# വെള്ളാനിക്കര സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

> **Lead Summary:** തൃശൂര്‍ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.

## Article Content

തൃശൂര്‍ വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.

ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരിച്ചത്. പൊലീസ് എത്തി പരിശോധന നടത്തുകയാണ്.

കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ആന്റണിയുടെ മൃതദേഹം തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ. അരവിന്ദാക്ഷന്റെ മൃതദേഹം കണ്ടെത്തിയത് ബാങ്കിന് പിറകിലെ കാനയിൽ നിന്ന്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടുകിട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201881/bank-securities-death)