---
title: "ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം"
english_title: "nss_pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201908/nss_pariyaram"
published_at: "2024-04-29T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f43a9e5f65_new-Recovered.jpg"
keywords: []
---

# ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം

> **Lead Summary:** പരിയാരം: ലോകസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത പെരുമാറ്റച്ചട്ടം പാലിക്കാനായി തെരഞ്ഞെടുപ്പു നടന്ന പോളിങ്ങ് സ്റ്റേഷനുകളിലേക്ക് ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ .

## Article Content

പരിയാരം: ലോകസഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത പെരുമാറ്റച്ചട്ടം പാലിക്കാനായി തെരഞ്ഞെടുപ്പു നടന്ന പോളിങ്ങ് സ്റ്റേഷനുകളിലേക്ക് ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ .

വളണ്ടിയർമാർ സ്വന്തമായി നിർമ്മിച്ച ഓലക്കൊട്ടകൾ റൂട്ട് ഓഫീസർ ലിജിൽ എ എസ് കെ ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പു ദിവസം പ്രായമായവരും രോഗികളും ഭിന്നശേഷിക്കാരായതുമായ രോഗികളെ ബൂത്തുകളിൽ എത്തിക്കാനും വളണ്ടിയർമാർ മുൻപന്തിയിൽ ഉണ്ടായിരുന്നു.

പ്രിൻസിപ്പാൾ കെ.അനിൽ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.ഷീന, വളണ്ടിയർ സെക്രട്ടറി നയന നാരായണൻ , വളണ്ടിയർമാരായ തോമസ് ജോൺ, ഫാത്തിമത്തുൽ സന, പ്രതീക്ഷ പ്രഭാകരൻ, എം. ശ്രീഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201908/nss_pariyaram)