കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്
Apr 29, 2024 12:02 PM | By Thaliparambu Admin

കണ്ണൂർ: ‌അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിനു സമീപം പോസ്റ്റ് ഓഫിസിനുസംഭവം. സുവിഷത്തിൽ സുനന്ദ വി.ഷേണായി (78), മകൾ ദീപ വി.ഷേണായി (44) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്.

മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്തു വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.

മൂന്നു ദിവസം മുൻപ് ഇവർ വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല.

രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്നു രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികളിൽ ചിലർ വന്നു നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ െചയ്ത നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

mother-daughter-discovered-deceased-home

Next TV

Related Stories
ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന് ഉപേക്ഷിച്ചു

May 15, 2024 10:53 AM

ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന് ഉപേക്ഷിച്ചു

ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന്...

Read More >>
കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍(മെയ്-15) ഊണ്‍ വില കൂടും

May 15, 2024 09:12 AM

കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍(മെയ്-15) ഊണ്‍ വില കൂടും

കോഫി ഹൗസുകളില്‍ ഇന്ന്‌ മുതല്‍(മെയ്-15) ഊണ്‍ വില...

Read More >>
അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

May 15, 2024 09:08 AM

അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും സസ്പെൻഷൻ

അംഗൻവാടിയിൽ ചൂട് പാൽ നൽകി കുട്ടിക്ക് പൊള്ളലേറ്റ സംഭവം: അധ്യാപികക്കും ഹെൽപ്പറിനും...

Read More >>
എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

May 15, 2024 09:04 AM

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ...

Read More >>
എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

May 14, 2024 10:32 PM

എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ചു

എസ് ബി ഐ യുടെ സി എസ് ആർ ഫണ്ട്‌ ഉപയോഗിച്ച് കണ്ണൂർ സിറ്റി പോലീസിന് നൽകിയ സ്കൂട്ടറുകളുടെ ഫ്ലാഗ് ഓഫ്‌...

Read More >>
ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം നാളെ ചർച്ച

May 14, 2024 09:38 PM

ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം നാളെ ചർച്ച

ഡ്രൈവിംഗ് സ്കൂൾ സമരം:13 ദിവസത്തിനു ശേഷം നാളെ...

Read More >>
Top Stories