ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും
Apr 29, 2024 07:07 PM | By Thaliparambu Admin

തിരുവനന്തപുരം: പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി. ജയരാജന് പൂർണ പിന്തുണയുമായി സി.പി.എം. ഇ.പി. ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ തന്റെ നിലപാട് ജയരാജൻ സംസ്ഥാന സെ​ക്രട്ടേറിയറ്റിൽ വിശദീകരിച്ചിരുന്നു. സെ​ക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി

ബി.​ജെ.പി നേതാവിനെ കണ്ട കാര്യം ഇ.പി. നേരത്തേ പറഞ്ഞു. കൂടിക്കാഴ്ച പാർട്ടിക്ക് ദോഷം ചെയ്യില്ലെന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഇ.പി. ബി.ജെ.പി നേതാവിനെ കണ്ടത് തെറ്റാണ് എന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാൽ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്. സാമൂഹിക ജീവിതത്തിലെ സാംസ്കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോകും എന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാൽ എന്താണ് പ്രശ്നം. അവരോട് മിണ്ടാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ല. ചർച്ചക്ക് പോകുമ്പോഴൊക്കെ സ്ഥിരമായി കാണാറുണ്ട്. അതേസമയംതന്നെ രാഷ്ട്രീയത്തിൽ കർശന നിലപാട് സ്വീകരിക്കാൻ സാധിക്കും

കമ്മ്യൂണിസ്റ്റ് വിരോധമാണ് ഇ.പിക്കെതിരായ ആരോപണങ്ങൾ പിന്നിൽ. വിവാദത്തെ കുറിച്ച് ഇ.പി. ജയരാജൻ വിശദീകരണം നൽകി. പാർട്ടി അക്കാര്യം പരിശോധിക്കുകയും ചെയ്തു. നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാർട്ടി ഇ.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പാർട്ടി പിന്തുണച്ചതോടെ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനറായി തുടരും. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോൺഗ്രസ് വർഗീയ ധ്രുവീകരണം ഏറ്റുപിടിച്ചു. മോദിയുടെ ഗാരന്റി ജനം തള്ളിയെന്നും ദേശീയതലത്തിൽ ബി.ജെ.പി ദുർബലമാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ep-jayarajan

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 16, 2024 12:02 PM

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു; ഡ്രൈവർ അത്ഭുതകരമായി...

Read More >>
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2024 11:58 AM

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന രണ്ടു യുവാക്കൾ പിടിയിലായി

May 16, 2024 11:57 AM

കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന രണ്ടു യുവാക്കൾ പിടിയിലായി

കണ്ണൂർ, തളിപ്പറമ്പ് ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന രണ്ടു യുവാക്കൾ...

Read More >>
മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായി

May 16, 2024 10:36 AM

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായി

മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ...

Read More >>
സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

May 16, 2024 09:24 AM

സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ് ടെസ്റ്റ്

സംസ്ഥാനത്ത് ഇന്ന് മുതൽ പൂർണ തോതിൽ ഡ്രൈവിംഗ്...

Read More >>
പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ

May 16, 2024 09:23 AM

പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ

പ്ലസ് വൺ അപേക്ഷ...

Read More >>
Top Stories










News Roundup