ഞായറാഴ്ചകളിൽ ബക്കളം വയൽ കരയിൽ നടക്കുന്ന വയോജന കൂട്ടായ്മ 'വയൽ തീരം സ്നേഹതീരം' സംഘടിപ്പിച്ചു

ഞായറാഴ്ചകളിൽ ബക്കളം വയൽ കരയിൽ നടക്കുന്ന വയോജന കൂട്ടായ്മ 'വയൽ തീരം സ്നേഹതീരം' സംഘടിപ്പിച്ചു
Apr 16, 2024 02:16 PM | By Sufaija PP

ഞായറാഴ്ചകളിൽ ബക്കളം വയൽ കരയിൽ നടക്കുന്ന വയോജന കൂട്ടായ്മ 'വയൽ തീരം സ്നേഹതീരം ' സംഘടിപ്പിച്ചു. കടമ്പേരിയുടെ പ്രിയപ്പെട്ട കലാകാരൻ പി.വി. രാമചന്ദ്രൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. 96 വയസ്സിലെത്തി നില്കുന്ന കടമ്പേരിയുടെ പുതുക്കുടി കണ്ണമാരാർ എന്ന പി.കെ. മാരാരെ ആദരിച്ചു.കടമ്പേരി സി ആർ സിയിൽ 1956 ൽ സ്ഥാപിച്ച യുവജന കലാസമിതിയുടെ ആദ്യ സിക്രട്ടറിയായിരുന്നു അദ്ദേഹം.

CRC യുടെയും കലാസമിതിയുടെയും വളർച്ചയിൽ നിർണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. നാടക നടനും സംവിധായകനുമായിരുന്നു. തബല, ചെണ്ട, കുറുങ്കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുകയും പുതിയ തലമുറയെ അത് പരിശീലിപ്പിക്കുകയും ചെയ്തു. 15 വർഷം നെയ്ത് തൊഴിലാളിയായും 60 വർഷം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിലും ജോലി ചെയ്തു. കേരള സംഗീതനാടക അക്കാദമി അവർഡ് ഉൾപെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മുൻ ആന്തൂർ നഗരസഭ ചെയർ പേഴ്സനും സി പി എം ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ നേതാവുമായ പി കെ ശ്യാമള ടീച്ചർ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പങ്കെടുത്തവർ ക്കെല്ലാം പി.കെ.മാരാർ വിഷുക്കൈനീട്ടം നൽകി.ഹരിദാസൻ ഇന്ദീവരം രചിച്ച് ശ്രീധരൻ ശ്രീവത്സം സംഗീതവും ആലാപനവും നിർവഹിച്ച ' വയൽ തീരം സ്നേഹതീര'ത്തിൻ്റെ അവതരണഗാനവും പി കെ . ശ്യാമള ടീച്ചർ ഉൽഘാടനം ചെയ്തു.ടി കെ വി നാരായണൻ സ്വാഗതം പറഞ്ഞു. ടി.പി രാജൻ അധ്യക്ഷത വഹിച്ചു. വിശ്വംഭരൻ പീലേരി ആശംസയർപ്പിച്ച് സംസാരിച്ചു. പി.പി. സുനിലൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വയൽ തീരം കലാകാരന്മാർ അവതരിപ്പിച്ച 'വിഷുപ്പാട്ട് ' പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു. ലഘുഭക്ഷണം സ്പോൺസർ ചെയ്തത് കോരച്ചാങ്കണ്ടി ബാലകൃഷ്ണൻ്റെ ചെറുമകൾ അനയയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ബന്ധുക്കളാണ്.

Vayal Thiram Snehathiram

Next TV

Related Stories
ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

Apr 29, 2024 07:07 PM

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും...

Read More >>
കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

Apr 29, 2024 06:51 PM

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന്...

Read More >>
ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

Apr 29, 2024 01:58 PM

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌;  ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 29, 2024 01:26 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം

Apr 29, 2024 12:22 PM

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ് ടീം

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ്...

Read More >>
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

Apr 29, 2024 12:02 PM

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...

Read More >>
Top Stories