---
title: "ഹജ്ജ് തീർഥാടകർക്കായി കണ്ണൂരിൽ നിന്ന് ഒമ്പത് വിമാന സർവീസുകള്‍"
english_title: "Nine flights from Kannur for Haj pilgrims"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199039/nine-flights-from-kannur-for-haj-pilgrims"
published_at: "2024-04-16T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e0c20b2a07_Untitled-2-web.jpg"
keywords: []
---

# ഹജ്ജ് തീർഥാടകർക്കായി കണ്ണൂരിൽ നിന്ന് ഒമ്പത് വിമാന സർവീസുകള്‍

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ രാജ്യാന്തര വിമാന താവളത്തില്‍ നിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് വിമാന സർവീസുകള്‍ നടത്തും. സൗദി എയർലൈൻസിൻ്റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു വിമാനത്തില്‍ 360 പേരെ ഉള്‍ക്കൊള്ളാനാകും. മേയ് 31 മുതല്‍ ജൂണ്‍ 9 വരെയാണ് കണ്ണൂരില്‍ നിന്നുള്ള സർവീസുകൾ. ഷെഡ്യൂള്‍ ഉടൻ പുറത്തിറങ്ങും.

## Article Content

**മട്ടന്നൂർ: **കണ്ണൂർ രാജ്യാന്തര വിമാന താവളത്തില്‍ നിന്ന് ഹജ്ജ് തീർഥാടകർക്കായി ഇത്തവണ ഒൻപത് വിമാന സർവീസുകള്‍ നടത്തും. സൗദി എയർലൈൻസിൻ്റെ വൈഡ് ബോഡി വിമാനങ്ങളാണ് സർവീസിന് എത്തുന്നത്. ഒരു വിമാനത്തില്‍ 360 പേരെ ഉള്‍ക്കൊള്ളാനാകും. മേയ് 31 മുതല്‍ ജൂണ്‍ 9 വരെയാണ് കണ്ണൂരില്‍ നിന്നുള്ള സർവീസുകൾ. ഷെഡ്യൂള്‍ ഉടൻ പുറത്തിറങ്ങും.

കഴിഞ്ഞ തവണ 13 സർവീസുകളാണ് എയർഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് നടത്തിയിരുന്നത്. ആകെ 2030 പേരാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. ഇത്തവണ 3000ൽ അധികം തീർഥാടകരുണ്ടാകും. രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളാണ് ഒരേസമയം ഹജ്ജ് ക്യാമ്പിൽ ഒരുക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199039/nine-flights-from-kannur-for-haj-pilgrims)