---
title: "അള്ളാംകുളത്ത് കോണ്‍വെന്റിന് നേരെ  കല്ലേറ്: കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു"
english_title: " The window panes of the prayer chapel were broken in the stone pelting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196696/the-window-panes-of-the-prayer-chapel-were-broken-in-the-stone-pelting"
published_at: "2024-04-04T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e51d546cb9_news-card.jpg"
keywords: []
---

# അള്ളാംകുളത്ത് കോണ്‍വെന്റിന് നേരെ  കല്ലേറ്: കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു

> **Lead Summary:** **തളിപ്പറമ്പ്:** അള്ളാംകുളത്ത് കോണ്‍വെന്റിന് കല്ലേറ്: കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. മൂന്നോളം പേരടങ്ങുന്ന സംഘം കോണ്‍വെന്റിലെ ലേഡീസ് ഹോസ്റ്റലിലെ മുറികള്‍ക്ക് നേരെയാണ് കല്ലേറ് നടത്തിയത്.

## Article Content

**തളിപ്പറമ്പ്:** അള്ളാംകുളത്ത് കോണ്‍വെന്റിന് കല്ലേറ്: കല്ലേറില്‍ പ്രാര്‍ത്ഥനാചാപ്പലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറിലെ എഫ്.സി.സി കോണ്‍വെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. മൂന്നോളം പേരടങ്ങുന്ന സംഘം കോണ്‍വെന്റിലെ ലേഡീസ് ഹോസ്റ്റലിലെ മുറികള്‍ക്ക് നേരെയാണ് കല്ലേറ് നടത്തിയത്.

സിസ്റ്റര്‍മാരും ലേഡീസ് ഹോസ്റ്റലിലെ കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതോളം പേരാണ് ഇവിടെ താമസിക്കുന്നത്. മദര്‍-ഇന്‍ ചാര്‍ജ് സിസ്റ്റര്‍ ജോല്‍സനയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പോലീസ് പ്രദേശത്തെ സി.സി.ടി.കാമറകള്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവക കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ.ഡി.മാര്‍ട്ടിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കോണ്‍വെന്റിലെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196696/the-window-panes-of-the-prayer-chapel-were-broken-in-the-stone-pelting)