കണ്ണൂർ: വാഹന പെർമിറ്റിൽ പാർക്കിംഗ് സ്ഥലം നിശ്ചയിക്കുന്നതിൽ കണ്ണൂർ ആർടിഒയുടെ അശാസ്ത്രീയ തീരുമാനം പിൻവലിക്കുക, സംസ്ഥാനത്ത് വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റും ഉടൻ ലഭ്യമാക്കുക, കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഹിറ്റ് ആന്റ് റൺ നിയമ വ്യവസ്ഥ പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ തൊഴിലാളികൾ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.
എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ നേതൃത്വത്തിലായിരുന്നു സമരം.എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരീം സമരം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് എ പി ഇബ്രാഹിം അധ്യക്ഷനായി. എം പി മുഹമ്മദലി, ആലിക്കുഞ്ഞി പന്നിയൂർ, പി അബ്ദുൽ ഷുക്കൂർ, ഇ അബ്ദുൾ റാസിഖ്, സി കെ മഹമൂദ് എന്നിവർ സംസാരിച്ചു. ടി പി ഷിഹാബ്, ഇ സജീർ ,ടി പി അബ്ദുൾ കരീം, കെ അഷറഫ് മുല്ല, കെ അഷറഫ്, കെ കുഞ്ഞഹമ്മദ്,എം കെ ലത്തീഫ്, ടി കബീർ, കെ എം റാഷിദ്, എ ടി റഫീഖ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ആവശ്യങ്ങൾൾ സംബന്ധിച്ച്, ആർടിഒ മുമ്പാകെ നിവേദനം നൽകി.
stu