തളിപ്പറമ്പ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനം: നാല് ബിജെപി പ്രവർത്തകർക്കെതിരെ കേസ്. കൊളശ്ശേരി തളിയില്‍ സ്വദേശി അമല്‍ജിത്ത് (24) നാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ആന്തൂര്‍ കാവില്‍ ഉല്‍സവത്തിന് പോയപ്പോൾ കാവിന് മുന്‍പില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകരായ മിഥുന്‍, പ്രവിന്ദ്, സാജു, സിദ്ദിക്ക് എന്നിവര്‍ ചേര്‍ന്ന് ഇരുമ്പുവടി ഉപയോഗിച്ചും മറ്റും അമൽജിത്തിന്റെ തലക്ക് അടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
സംഭവത്തിന് കാരണം ഡിവൈഎഫ്ഐയുടെ റെഡ് സ്റ്റാർ ക്ലബ്ബിൽ പ്രവർത്തിക്കുന്നതാണ് എന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.
case against four