പരിയാരം : വെള്ളാവിലെ വില്ലേജ് നോളജ് സെൻറർ പ്രവർത്തനമാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കുറ്റേരി വില്ലേജ് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു 2019 ൽപൈലറ്റ് പദ്ധതിയായി ജില്ലയിൽ 15 വില്ലേജ് നോളജ് സെൻററുകൾ ആണ് അനുവദിച്ചത് കോടികൾ ചിലവഴിച്ച് ധർമ്മടം ,തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ 15 പഞ്ചായത്തുകളിൽ ആരംഭിച്ച വില്ലേജ് നോളജ് സെൻററുകൾ നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
ഗ്രാമങ്ങളിലെ കാർഷിക മേഖലയോയുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സെൻസർ സംവിധാനത്തിലൂടെ കാലാവസ്ഥ ,മണ്ണ് എന്നിവയുടെ വിവരങ്ങൾ യഥാസമയം കർഷകരെ അറിയുവാനുള്ള സംവിധാനമാണ് ആദ്യഘട്ടം വിഭാവനം ചെയ്തിട്ടുള്ളത് ഭാവിയിൽ വലിയ വികസന പ്രവർത്തനങ്ങൾ നടത്തുവാൻ സാധിക്കുമെന്ന് പ്രതീക്ഷയിൽ 40 ലക്ഷം രൂപ ചിലവഴിച്ച വെള്ളാവിൽ നിർമ്മിച്ച കെട്ടിടം കാടുകയറി നശിച്ചു പോകുന്ന സ്ഥിതിയിലാണ് നിലവിലുള്ളത് സർക്കാർ അടിയന്തരമായി ഇടപെട്ട് വില്ലേജ് നോളജ് സെൻറർ പ്രവർത്തിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം വി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു രാജീവൻ വെള്ളാവ്, എൻ വി കുഞ്ഞികൃഷ്ണൻ, വിവിസി ബാലൻ ,ഇ ടി ഹരീഷ്, കെ.വി പ്രേമരാജൻ, പി രാമൻകുട്ടി,കെ വി നാരായണൻകുട്ടി, പി.വി. രേഷ്മ എന്നിവർ പ്രസംഗിച്ചു.
Village Knowledge Center in Vellav