അടിപ്പാലം ഓണപ്പറമ്പ - ചുടല മുക്ക് റോഡ് അധികാരികൾ കാണിക്കുന്ന രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം; അഡ്വ. അബ്ദുൽ കരീം ചേലേരി

അടിപ്പാലം ഓണപ്പറമ്പ - ചുടല മുക്ക് റോഡ് അധികാരികൾ കാണിക്കുന്ന രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണം; അഡ്വ. അബ്ദുൽ കരീം ചേലേരി
Jan 14, 2024 02:22 PM | By Sufaija PP

ഏഴോം: പഞ്ചായത്ത് ഭരണ സമിതി ഒരു പ്രദേശത്തോട് കാണിക്കുന്ന ദ്രോഹത്തിൻ്റെ നേർകാഴ്ചയാണ് അടിപ്പാലം ഓണപ്പറമ്പ ചുടല മുക്ക് റോഡിൻ്റെ ശോചനീയവസ്ഥയെന്നും, അടിയന്തിരമായി ഇത് പരിഹരിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് ജനപക്ഷത്തു നിന്ന് ശക്തമായി പ്രതിഷേധിക്കുമെന്നും ആ പ്രതിഷേധം താങ്ങാൻ അധികാരികൾക്ക് കരുത്തുണ്ടാവില്ലെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി പ്രസ്താവിച്ചു.

പ്രസ്തുത റോഡിനോട് അധികാരികൾ തുടരുന്ന അവഗണനക്കെതിരെ കൊട്ടില ഓണപ്പറമ്പ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ | അടിപ്പാലത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധകുഴിയടപ്പ് സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കരീം ചേലേരി' ഓരോ പ്രദേശത്തിനും സുരക്ഷയും ആവശ്യമായ പുരോഗതിയും നൽകേണ്ട ഉത്തരവാദിത്തം പഞ്ചായത്ത് ഭരണസമിതിക്കുണ്ട് . എന്നാൽ ആ ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ട ഏഴോം പഞ്ചായത്ത് നാളിത് വരെ അടിപ്പാലം-ഓണപ്പറമ്പ പ്രദേശത്തുകാരോട് വിവേചനപരമായ നീതി നിഷേധമാണ് തുടരുന്നത്.

ഈ പ്രദേശത്തിന് ലഭിക്കേണ്ട അവകാശം വകവെച്ച് കൊടുക്കാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന ഈ സമരം ജനപക്ഷത്തിന് നിന്ന് മുസ്ലിം ലീഗ് ഏറ്റെടുത്തതാണ്. മുസ്ലിം ലീഗ് എന്നും ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. അതിന് ജീവിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ മലയാളക്കരയിൽ നമുക്ക് കാണാൻ കഴിയും. അനേകം മനുഷ്യ ഹൃദയങ്ങൾക്ക് സ്വാന്തനമേകുന്ന പരിയാരം CHസെൻ്റർ തന്നെ നമ്മുടെ മുമ്പിൽ ജ്വലിച്ച് നിൽക്കുന്നു. നാളിത് വരെ ഈ റോഡിന് വേണ്ടി മുസ്ലിം ലീഗ്ഇടപെടുന്നു.

UDF ൻ്റെ ഭരണകാലത്തെല്ലാം ചെറുതും വലുതുമായ ഫണ്ടുകൾ ലീഗ് മന്ത്രിമാർ പാസാക്കിത്തന്നിട്ടുണ്ട്. ഫണ്ടില്ല എന്ന് പറഞ്ഞ് അപകടാവസ്ഥയിലായ റോഡിന് യാതൊരു അറ്റകുറ്റപണികളും നടത്താതെ വഞ്ചനാപരമായ നടപടികൾ സ്വീകരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ളെ അതിശക്തമായ ഒരു താക്കീതാണീ സമരമെന്നും പഞ്ചായ ത്ത്ഭരണ സമിതി തെറ്റ് തിരുത്തി നീതിയും, അവകാശവും പ്രദേശത്തുകാർക്ക് നൽകി ഭരണപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും അബ്ദുൽ കരീം ചേലേരി കുട്ടിച്ചേർത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുള്ള സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് സെക്രട്ടറി പി.പി. മുസ്തഫ അദ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി കെ. സൈനുൽ ആബിദീൻ പി.എ.ഹംസ ഹാജി കെ. പി. അബ്ദുളഇഹാജി പി.പി. മുസ്തഫ ഹാജി പി.. മൂസ കെ. സി. ആരിഫ് എന്നിവർ സംസാരിച്ചു

Adv. Abdul Karim Cheleri

Next TV

Related Stories
ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

Apr 29, 2024 07:07 PM

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും...

Read More >>
കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

Apr 29, 2024 06:51 PM

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന്...

Read More >>
ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

Apr 29, 2024 01:58 PM

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌;  ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 29, 2024 01:26 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം

Apr 29, 2024 12:22 PM

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ് ടീം

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ്...

Read More >>
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

Apr 29, 2024 12:02 PM

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...

Read More >>
Top Stories