പരിയാരം ചിതപ്പിലെ പൊയിലിലെ കവർച്ച: കസ്റ്റഡിയിലുള്ള പ്രതികളെ കവർച്ച നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു

പരിയാരം ചിതപ്പിലെ പൊയിലിലെ കവർച്ച: കസ്റ്റഡിയിലുള്ള പ്രതികളെ കവർച്ച നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു
Dec 30, 2023 03:55 PM | By Sufaija PP

പരിയാരം: ഒക്ടോബർ 19നാണ് പരിയാരം ചിതപ്പിലെ പൊയിലിലെ ഡോ ഷക്കീർ, ഡോ ഫർസീന ദമ്പതിമാരുടെ വീട്ടിൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണ സംഘം കഴിഞ്ഞാഴ്ച പിടികൂടിയ അന്തർ സംസ്ഥാന കവർച്ചാ സംഘത്തിന്റെ കവർച്ച സംഘത്തലവൻ സുള്ളൻ സുരേഷിനേയും, കൂട്ടാളി ഷെയ്ക്ക് അബ്ദുള്ളയേയും കവർച്ച നടത്തിയ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.നാടിനെ നടുക്കിയ കവർച്ചയിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചതറിഞ്ഞ് നിരവധി പേർ ഇവിടേക്ക് എത്തിചേർന്നു.കഴിഞ്ഞാഴ്ച തമിഴ് നാട്ടിലെ ജോലാർപേട്ടിൽ നിന്നാണ് സുള്ളൻ സുരേഷിനെ പിടികൂടിയത്.

ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷ് മറ്റൊരു ഒളിസങ്കേതത്തിലേക്ക് മാറാൻ വേണ്ടി ജോലാർപെട്ട റെയിൽവെ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് പിടിയിലായത്, ഷെയ്ക്ക് അബ്ദുള്ളയെ കൊയമ്പത്തൂരിനടുത്ത ബസ് സ്റ്റാൻ്റിൽ നിന്നുമാണ് സി.ഐ നളിനാക്ഷൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടർന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. സുള്ളൻ സുരേഷിനെയും, കൂട്ടാളിയേയും പിടികൂടിയ സംഘത്തിൽ സിഐ. പി നളിനാക്ഷന് പുറമെ എഎസ്ഐ സയ്യിദ്, സീനിയർ പോലീസ് ഓഫീസർമാരായ ഷിജോ അഗസ്റ്റിൻ, അഷറഫ്, നൗഫൽ അഞ്ചില്ലത്ത്, രജീഷ്, എന്നിവരും ഉണ്ടായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും.

ഇതിനായി കണ്ണൂർ സൈബർ സെൽ എസ്ഐ യദുകൃഷ്ണനും, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് കുയിലൂരും, ഷിജുവും, എസ്.ഐ സഞ്ജയ് കുമാറും,എഎസ്ഐ സതീശൻ , സീനിയർ സിപിഒമാരായ അരുൺ, ഷിജു, സോജി അഗസ്റ്റിൻ, മനോജ്, എഎസ്ഐ ചന്ദ്രൻ എന്നിവരും വനിതാ സിവിൽ പോലീസ് ഓഫീസറായ സൗമ്യയും അന്വേഷണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.മോഷണ മുതലുകളിൽ എട്ടു പവൻ സ്വർണ്ണവും ,മോഷ്ടാക്കൾ ഉപയോഗിച്ച ചുവപ്പ് കളർ ടവേരയും അന്വേഷണ സംഘം നേരത്തെ കണ്ടെടുത്തിരുന്നു.. സ്വർണ്ണം വിൽപ്പന നടത്തിയ കൊയമ്പത്തൂരിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണ്ണം കണ്ടെത്തിയത്.മറ്റുള്ള പ്രതികളെ കഴിഞ്ഞ മാസം തന്നെ പിടികൂടിയിരുന്നു അവർ ഇപ്പോൾ ജയിലുകളിലാണ്

theft case

Next TV

Related Stories
ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

Apr 29, 2024 07:07 PM

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും

ഇ.പി ജയരാജനെ പിന്തുണച്ച് സി.പി.എം; എൽ.ഡി.എഫ് കൺവീനറായി തുടരും...

Read More >>
കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

Apr 29, 2024 06:51 PM

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന് പരിക്ക്‌

കോഫി പാര്‍സല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ജീവനക്കാരന്...

Read More >>
ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

Apr 29, 2024 01:58 PM

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി ഡ്രൈവർ

ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചു, ലഹരി പദാർഥം ഉപയോഗിച്ചുവെന്നും മേയർ ആര്യ; ശുദ്ധ നുണയെന്ന് കെഎസ്ആർടിസി...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌;  ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 29, 2024 01:26 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം  എൻ എസ് എസ് ടീം

Apr 29, 2024 12:22 PM

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ് ടീം

ഹരിത തെരഞ്ഞെടുപ്പിനായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി പരിയാരം എൻ എസ് എസ്...

Read More >>
കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

Apr 29, 2024 12:02 PM

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന്...

Read More >>
Top Stories