Nov 28, 2023 12:23 PM

തളിപ്പറമ്പ് നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. തൊഴിൽ ബഹിഷ്കരിച്ചു കൊണ്ടാണ് ഇന്ന് ബസ് ജീവനക്കാർ സമരം തുടരുന്നത്. തളിപ്പറമ്പ്-ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ മാനഭംഗ കേസ് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് മിന്നല്‍ ബസ് പണിമുടക്ക്.

"ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ജീവിക്കണം സ്വകാര്യ ബസ് മേഖലയിൽ ജീവനക്കാർ നേരിടുന്ന പോലീസ് അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും എതിരായി ഞങ്ങൾ തൊഴിൽ ബഹിഷ്കരിക്കുന്നു" എന്ന മുദ്രാവാക്യവുമായാണ് പ്രകടനം.

തളിപ്പറമ്പ്-അലക്കോട് റൂട്ടുകളിലും, തളിപ്പറമ്പ്-കണ്ണൂര്‍ റൂട്ടുകളിലും, തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. മുന്നറിയിപ്പില്ലാതെ സമരം ആരംഭിച്ചതോടെ യാത്രക്കാരും, വിദ്യാര്‍ത്ഥികളും വലഞ്ഞു. 

ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് തളിപ്പറമ്പ് പോലീസ് ആലക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തവക്കല്‍ ബസിലെ കണ്ടക്ടര്‍ വെള്ളാട് സ്വദേശി പറയന്‍കോട് വീട്ടില്‍ പി.ആര്‍.ഷിജുവിനെ വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്താൻ ശ്രമിചെന്ന് ആരോപിച്ച് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്. പണിമുടക്കിയ ബസ് ജീവനക്കാര്‍ ആലക്കോടും തളിപ്പറമ്പിലും പ്രതിഷേധ പ്രകടനം നടത്തി.


Private bus employees protest in Thaliparam town

Next TV

Top Stories