---
title: "കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു ."
english_title: "vettettu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201564/vettettu"
published_at: "2024-04-27T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ccc5042f99_new.jpg"
keywords: []
---

# കൂവേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .

> **Lead Summary:** തളിപ്പറമ്പ്: യുവാവിന് വെട്ടേറ്റ് പരിക്ക്. കൂവേരി മുണ്ടപ്പിലാവിലെ വി.വി.സിജിത്തിനാണ്പരിക്കേറ്റത്.

## Article Content

തളിപ്പറമ്പ്: യുവാവിന് വെട്ടേറ്റ് പരിക്ക്. കൂവേരി മുണ്ടപ്പിലാവിലെ വി.വി.സിജിത്തിനാണ്പരിക്കേറ്റത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് കാട്ടാമ്പള്ളിയിലെ ശ്രീലേഷിനും പരിക്കേറ്റു. കൂവേരി വായനശാലക്ക് സമീപത്തെ പാറക്കല്‍ വീട്ടില്‍ പി.അക്ഷയ് ആണ് ഇന്നലെ രാത്രി എട്ടിന് കൂവേരിക്കടവില്‍ വെച്ച് ഇരുവരേയം ആക്രമിച്ചത്.

വിഷുദിനത്തില്‍ ഉണ്ടായ ചില വാക് തര്‍ക്കങ്ങളുടെ മുന്‍വൈരാഗ്യത്തിലാണ് ആക്രമം നടന്നത്. വെട്ട് തടഞ്ഞപ്പോള്‍ സിജിത്തിന്റെ കൈത്തണ്ടക്കും പുറത്തും ശ്രീലേഷിന്റെ വലതുകാല്‍ മുട്ടിന് താഴെയും പരിക്കേറ്റു.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായ പ്രതി അക്ഷയിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201564/vettettu)