---
title: "കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ"
english_title: "muhammad-shahs-passed-away-in-dubai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201507/muhammad-shahs-passed-away-in-dubai"
published_at: "2024-04-27T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c9b820fe17_new.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ

> **Lead Summary:** ദുബായ് ∙ വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്.

## Article Content

ദുബായ് ∙ വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്.

എന്‍. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201507/muhammad-shahs-passed-away-in-dubai)