കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം
Apr 27, 2024 12:26 PM | By Thaliparambu Admin

തലശ്ശേരി :   കൽത്തൂൺ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിന് സമീപം ഓജസിൽ കെ.പി. ശ്രീനികേതാണ് മരിച്ചത്.

തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനികേത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മാടപ്പീടികയിലെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു അപകടം.

പാലയാട് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ മഹേഷിന്റെയും, വലിയ മാടാവിൽ സ്കൂൾ അധ്യാപിക സുനിലയുടെയും മകനാണ്. അച്ഛൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും, അമ്മ വോട്ടുചെയ്യാനും പോയപ്പോൾ മക്കളെ തറവാട്ട് വീട്ടിൽ എത്തിച്ചതായിരുന്നു.

ഇവിടെ തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്. ഉടനെ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

തലശ്ശേരി സെന്റ് ജോസഫ് പ്ലസ് ടു വിദ്യാർത്ഥിനി ലക്ഷ്മി നന്ദ ഏക സഹോദരിയാണ്. ന്യൂ മാഹി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു മൃതദേഹം രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വലിയ മാടാവ് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും.

stone-fell-his-body

Next TV

Related Stories
കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

May 8, 2024 08:50 PM

കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂരിൽ റോഡിൽ വച്ച് യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത രണ്ട് യുവാക്കൾ...

Read More >>
ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 8, 2024 08:40 PM

ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചപ്പാരപ്പടവ് മംഗരയിൽ 19കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ...

Read More >>
ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

May 8, 2024 05:28 PM

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ അധികാരികൾ

ഒഴക്രോം രാമുണ്ണിക്കട ബസ്റ്റോപ്പിന് സമീപം കുടിവെള്ളപൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി, ഇടപെടാതെ...

Read More >>
പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

May 8, 2024 05:18 PM

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍...

Read More >>
കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

May 8, 2024 05:15 PM

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ അഞ്ഞൂറിന്റെ 10 കള്ളനോട്ട് പിടികൂടി: പയ്യന്നൂർ കണ്ടോത്ത് സ്വദേശി...

Read More >>
പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

May 8, 2024 05:10 PM

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിഫ്റ്റുകൾ നിലച്ചതിൽ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി...

Read More >>
Top Stories