---
title: "മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി നബിദിന റാലിയിൽ പായസവിതരണം നടത്തി മഴൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി"
english_title: "Mazur Muchilot Bhagwati Temple Committee distributed payas at the Prophet's Day rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149745/mazur-muchilot-bhagwati-temple-committee-distributed-payas-at-the-prophets-day-rally"
published_at: "2023-09-29T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651673d091c93_news-card.jpg"
keywords: []
---

# മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി നബിദിന റാലിയിൽ പായസവിതരണം നടത്തി മഴൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി

> **Lead Summary:** **കുറുമാത്തൂർ: **മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന ഈ കാലത്തും മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ് മഴൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി.

## Article Content

**കുറുമാത്തൂർ: **മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന ഈ കാലത്തും മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി മാറിയിരിക്കുകയാണ് മഴൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റി.

ഇന്നലെ നബിദിനത്തിൽ കുറുമാത്തൂർ പഞ്ചായത്തിലെ മഴൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി കടന്നുവന്നപ്പോഴാണ് നെല്ലിയോട്ട് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണവുമായി എത്തിയത്. റാലിയിൽ പങ്കെടുത്തവർക്കെല്ലാം ക്ഷേത്ര കമ്മിറ്റിയുടെ വക പായസ വിതരണം നടത്തിയാണ് നബിദിനാഘോഷത്തിൽ ക്ഷേത്ര കമ്മിറ്റിയും പങ്കാളികയായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149745/mazur-muchilot-bhagwati-temple-committee-distributed-payas-at-the-prophets-day-rally)