---
title: "ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കല്‍; സൗജന്യ സേവന സമയ പരിധി നീട്ടി"
english_title: "Aadhar updation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235903/aadhar-updation"
published_at: "2024-09-16T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7db58a7cdb_Screenshot_20240916_124615_Google.jpg"
keywords: []
---

# ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കല്‍; സൗജന്യ സേവന സമയ പരിധി നീട്ടി

> **Lead Summary:**  ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി.

## Article Content

 ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി.

2024 ഡിസംബര്‍ പതിനാല് വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.ഡിസംബര്‍ 14ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ ഫീസ് നല്‍കേണ്ടി വരും. മൈ ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.

ആധാര്‍ എടുത്തിട്ട് പത്ത് വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്, വിലാസം, ജനന തീയതി, മറ്റ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.

ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235903/aadhar-updation)