---
title: "നബിദിനത്തിൽ അഞ്ചാംപീടികയിൽ വർണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "nabidina rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236016/nabidina-rally"
published_at: "2024-09-16T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e85ddbd9624_IMG-20240916-WA0197.jpg"
keywords: []
---

# നബിദിനത്തിൽ അഞ്ചാംപീടികയിൽ വർണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **അഞ്ചാംപീടിക ലജ്ജനത്തുൽ ഇസ്ലാം സംഘത്തിന്റെയും അൽ മദ്രസത്തുൽ ഇലഹിയ വിദ്യാര്‍ത്ഥികളുടെയും നബിദിന റാലി നടന്നു. രാവിലെ 9 മണിക്ക് സി എച്ച് അബ്ദുൽ റഹ്മാൻ ഹാജി പതാക ഉയർതിയതോടെ മദ്റസ വിദ്യാർത്ഥികളുടെ ദഫ് മുട്ടിന്റയും ഫ്ലാവെർ ഷോയുടെയും അകമ്പടിയോടെ അഞ്ചാംപ്പീടിക മദ്രസയിൽ നിന്ന് ആരംഭിച് പാളിയത് വളപ്പ് വഴി പറക്കടവ് ഒഴക്രോ മുത്തുവാനി കൂളിച്ചാൽ വഴി മോറാഴ സെൻഡറിൽ സമാപിച്ചു.

## Article Content

**തളിപ്പറമ്പ്: **അഞ്ചാംപീടിക ലജ്ജനത്തുൽ ഇസ്ലാം സംഘത്തിന്റെയും അൽ മദ്രസത്തുൽ ഇലഹിയ വിദ്യാര്‍ത്ഥികളുടെയും നബിദിന റാലി നടന്നു. രാവിലെ 9 മണിക്ക് സി എച്ച് അബ്ദുൽ റഹ്മാൻ ഹാജി പതാക ഉയർതിയതോടെ മദ്റസ വിദ്യാർത്ഥികളുടെ ദഫ് മുട്ടിന്റയും ഫ്ലാവെർ ഷോയുടെയും അകമ്പടിയോടെ അഞ്ചാംപ്പീടിക മദ്രസയിൽ നിന്ന് ആരംഭിച് പാളിയത് വളപ്പ് വഴി പറക്കടവ് ഒഴക്രോ മുത്തുവാനി കൂളിച്ചാൽ വഴി മോറാഴ സെൻഡറിൽ സമാപിച്ചു.

മഹല്ല് ഖത്തീബ് അബ്ദുൾ സമദ്, മജീദ് ഹാജി, ആർ പി അബ്ദുള്ള കുട്ടി, അബ്ദുസമദ്, ജാബിർ മാസ്റ്റർ, ശംസുദ്ധീൻ, നൗഷാദ്, ആബിദ് തങ്ങൾ എന്നിവർ നേതൃത്വം നൽകിനാട്ടുകാർ റാലിയിൽ മധുര പലഹാരങ്ങൾ നൽകി സ്വീകരിച്ചു. ഇന്ന് മുതൽ അൽ മദ്രസത്തുൽ ഇലാഹിയ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദഫ്, ഫ്ലവർ ഷോ എന്നിവയും സമാപന സമ്മേളനവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236016/nabidina-rally)