---
title: "ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി"
english_title: "Onam celebration was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236013/onam-celebration-was-held"
published_at: "2024-09-16T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e84e8814946_news-card.jpg"
keywords: []
---

# ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

> **Lead Summary:** ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം നടത്തി. (16.09.2024 തിങ്കൾ). ചടങ്ങിൽ പ്രസിഡൻറ് പ്രസാദ് അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറയിൽ ലക്ഷ്മണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം നടത്തി. (16.09.2024 തിങ്കൾ). ചടങ്ങിൽ പ്രസിഡൻറ് പ്രസാദ് അധ്യക്ഷത വഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറയിൽ ലക്ഷ്മണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

വായനശാല സെക്രട്ടറിപി പി മധുസൂദനൻ സ്വാഗതവും, KC സുമിത്രൻ ആശംസയും അർപ്പിച്ചു.വനിതാ വേദി സെക്രട്ടറി മോനിഷ നന്ദി പറഞ്ഞു. ശേഷം വിവിധ കലാ പരിപാടികൾ നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം വാർഡ് മെമ്പർ രമ്യ നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236013/onam-celebration-was-held)