കുറുമാത്തൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കൃഷിവകുപ്പിന്റെയും തൊഴിലുറപ്പ് പദ്ധതിയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കേര കേരളം സമൃദ്ധ കേരളം പദ്ധതി ആരംഭിച്ചു .
പഞ്ചായത്ത് പരിധിയിലെ നാളികേര കർഷകർക്ക് തെങ്ങിൻ തൈകൾ കൃഷിവകുപ്പ് പദ്ധതിയിലുടെ വിതരണം ചെയ്യുകയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തൈകൾ കർഷകരുടെ കൃഷിയിടത്തിൽ നടുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
1500 റിലധികം തെങ്ങിൻ തൈകൾ പദ്ധതി പ്രകാരം നട്ടുകൊടുക്കും. പദ്ധതിപ്രകരം ഉള്ള തെങ്ങിൻ തൈകളുടെ വിതരണ ഉൽഘാടനം കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വി.എം. സീന നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി അദ്ധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.പി. പ്രസന്ന ടീച്ചർ , പി. ലക്ഷ്മണൻ , സി. അനിത ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ MGNREGS അസിസ്റ്റന്റ് എഞ്ചിനീയർ ആനന്ദ് എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.വി. മുകുന്ദൻ നന്ദിയും പറഞ്ഞു.
Inauguration