---
title: "സുവർണ്ണ ജൂബിലി നിറവിൽ കരിമ്പം ഗവ: എൽ.പി. സ്കൂൾ"
english_title: "Karimbam Govt.: L.P. school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/247840/karimbam-govt-lp-school"
published_at: "2024-11-07T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ce2868eb5c_vac.jpg"
keywords: []
---

# സുവർണ്ണ ജൂബിലി നിറവിൽ കരിമ്പം ഗവ: എൽ.പി. സ്കൂൾ

> **Lead Summary:** തളിപ്പറമ്പ: അള്ളാം കുളത്തെ കരിമ്പം ഗവ: എൽ.പി സ്കൂൾ ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. സുവർണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി യോഗം അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടി. മുനീറ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ: അള്ളാം കുളത്തെ കരിമ്പം ഗവ: എൽ.പി സ്കൂൾ ഈ വർഷം സുവർണ്ണ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. സുവർണ്ണ ജൂബിലി ആഘോഷ സംഘാടക സമിതി യോഗം അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടി. മുനീറ അധ്യക്ഷത വഹിച്ചു.

കെ. വി.ടി.മുസമ്മിൽ,എ.സി. മാത്യു, എം.സന്തോഷ്, കെ.വി. മുഹമ്മദ് നിയാസ്, സുബൈർ സൂപ്പർ വിഷൻ സംസാരിച്ചു. കെ. റീനഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും പൂർവ്വ വിദ്യാർത്ഥി സംഗമവും സാംസ്കാരിക സമ്മേളനവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ ഈ വർഷം സ്കൂളിൽ വെച്ച് നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/247840/karimbam-govt-lp-school)